ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ പ്രളയക്കെടുതി

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം

ആയിരം ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
വീടില്ല നാടില്ല ചിന്നിത്തെറിപ്പിച്ച
മനുഷ്യമനസ്സുകൾ ഒന്നുമാത്രം
ജാതിമതഭേദം മുന്നിൽ കാണാതെ
മനുഷ്യരൊന്നായി കണ്ടനേരം
പെട്ടിയും കുട്ടിയും തലയിലേന്തി ഓടിയമനുഷ്യരെത്രമാത്രം
കേരളം ജീവിതം മുങ്ങിത്താഴ്‌പ്പിച്ച
പ്രളയക്കെടുതി ദാ വന്നു പോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
മനുഷ്യമനസ്സിലെ മാണിക്യക്കല്ലായ ഉദിച്ചതാ സൗഹൃദബന്ധം
സ്നേഹത്തെക്കാൾ മറ്റൊന്നുമില്ലന്നു
പ്രാവർത്തികമായ ജീവിതപാഠം
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ആയിരുന്ന ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി
                       

അഖിൽ എ എം
9 B ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത