സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/പ്രകൃതിയുടെ കരുതൽ
പ്രകൃതിയുടെ കരുതൽ
മഴയായും കുളിരായും പശിമാറ്റും പഴമായും ഉയിരിന് കാവലാളായും തണലേകും മരമായും നമ്മോട് ചേർന്നുനിൽക്കുകയാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ അടിത്തറയായ പരിസ്ഥിതി.ജീവന്റെ തുടിപ്പ് നമ്മളിൽ നിലനിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണം.നമ്മിൽ ജീവൻ നിലനിൽക്കുന്നതിനായി തന്റെ ജീവിതം തന്നെ ഹോമിച്ചിട്ടും നമ്മുടെ നീചപ്രവൃത്തികളിൽ വെന്ത് വെണ്ണീരാവുകയാണ് നമുക്കായ് പ്രകൃതി. പ്രാചീന കാലത്തെ മനുഷ്യൻ മരങ്ങളെയും പ്രകൃതിയെയും ദൈവീകമായി കണക്കാക്കിയിരുന്നു എന്ന് വേദങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.എന്നാൽ ആധുനിക മനുഷ്യൻ പരിസ്ഥിതിയിൽ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്.പ്രാചീന മനുഷ്യന്റെ സങ്കൽപ്പങ്ങളെ അവൻ പാടെ തിരസ്കരിച്ചിരിക്കുന്നു.ശാസ്ത്രീയമായ വളർച്ചയുടെ പടികൾ കയറുമ്പോൾ പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു ജീവിതം പടുത്തുയർത്തുന്നതിൽ അവൻ പരാജയപ്പെട്ടു.രാഷ്ട്രങ്ങൾ തമ്മിൽ ശാസ്ത്രകണ്ടുപിടുത്തത്തി നായ് മത്സരത്തിലിറങ്ങുമ്പോൾ പ്രകൃതിയുടെ മാറ്റം കൊണ്ട് രൂപപ്പെടുന്ന സൂഷ്മജീവികളുടെ കടന്നുവരവിനെക്കുറിച്ച് മനുഷ്യൻ ചിന്തിക്കുന്നില്ല.മത്സരങ്ങ ൾക്കും മത്സരവിജയങ്ങൾക്കുമിടയിൽ മാറി വരുന്ന പരിസ്ഥിതിയെകുറിച്ച് നാം ബോധവാത്മാരാകേണ്ടതുണ്ട്.അക്ഷരങ്ങൾക്കൊപ്പം പരിസ്ഥിതിയെക്കു റിച്ചും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ഓരോ വ്യക്തിയും അറിവ് നേടേണ്ടതുണ്ട് നിർഭാഗ്യവശാൽ മറ്റുകാര്യങ്ങളിൽ സാക്ഷരത നേടുന്നതി നാൽ നാം പരിസ്ഥിതി സാക്ഷരത നേടുന്നില്ല.അഥവാ നേടിയ അറിവുകൾ പ്രവർത്തന പഥത്തിലേക്ക് എത്തിക്കുന്നില്ല.അത് മാറണം,മാറ്റണം. കത്തിജ്വലിക്കുന്ന സൂര്യന്റെ ചുട്ടുപൊള്ളിക്കുന്ന സൂര്യപ്രകാശത്തിൽ നിന്നും, കണ്ണിന് കുളിരേകുന്ന പച്ചനിറത്തോടുകൂടിയ ഇലകളാൽ നിറഞ്ഞ്നിൽക്കുന്ന തന്റെ ശിഖര ങ്ങൾ വീതിയിൽ നിവർത്തിവെച്ച് താഴെ തന്റെ തണലിൽ കളിക്കുന്ന കുട്ടികളെ രക്ഷിക്കാനായി സ്വയം എരിഞ്ഞ് തീരുന്ന മരവും ഓരോ നിമിഷവും നമുക്കായി വേദനസഹിക്കുന്ന പരിസ്ഥിതിയുടെ വിഭിന്നതയാർന്ന നന്മയുടെ മുഖങ്ങളിൽ ഒന്നാണ്.നാം ശ്വസിക്കുന്ന വായുവും നാം കഴിക്കുന്ന കനിയും നാം ജീവിക്കുന്ന ആവാസവ്യവസ്ഥയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കായ് നിത്യവും പ്രഹരമേൽക്കുന്ന പരിസ്ഥിതിയുടെ സഹനത്തിന്റെ പ്രതീകമാകുന്നു.സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചമായി,കരുതലായിത്തീരുന്ന മെഴുകുതിരിക്ക് സമാനമാണ് പരിസ്ഥിതിയും.പരിസ്ഥിതി എല്ലാവരെയും സംരക്ഷിക്കുന്നു.ആരിൽ നിന്നും തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെ.തന്റെ ജീവിതത്തിന്റെ കയ്പുനീർ കുടിച്ച് മറ്റുള്ളവർക്കായി രുചിയാർന്ന വിഭവങ്ങളാണ് പരിസ്ഥിതി ഒരുക്കുന്നത്. പരിസ്ഥിതി നൽക്കുന്ന സുഖങ്ങളെല്ലാം അനുഭവിച്ചറിഞ്ഞിട്ടും മനുഷ്യൻ എന്ന കൊലയാളി അതിനെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുന്നു. വ്യഗ്രതയോടെ അതിന്റെ ഉന്മൂലനത്തിനായി നാം കാത്തിരിക്കുന്നു.പുതിയ സുഖങ്ങളിലേക്ക് ചേക്കേറാൻ നാം ധൃതി കൂട്ടുന്നു.ജലസ്ത്രോതസ്സുകളിൽ മാലിന്യം നിക്ഷേപിച്ച് ജലം മലിനമാക്കുകയും വനനശീകരണവും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും ആഗോളതാപനത്തിന് വഴിയൊരുക്കുകയും പണത്തിനോടുള്ള സ്വാർത്ഥ കൊണ്ട് ഫാക്ടറികൾ നിർമ്മിച്ച് വായുവും ജലവും മലിനമാക്കുകയും ചെയ്യുന്ന തുവഴി നാം പ്രകൃതിയെ നിരന്തരം നശിപ്പിക്കുന്നു.പരിസ്ഥിതി പലപ്പോഴും അതിനോട് നാം ചെയ്യുന്ന ദുഷ് പ്രവൃത്തികൾ നമുക്ക്നേരേ പ്രകൃതിക്ഷോഭങ്ങ ളായ് ഓർമ്മപ്പടുത്തുന്നു.എന്നാൽ നാം അതിന് ഒരു വിലയും കൽപ്പിക്കാതെ നമ്മൾ നമ്മളായി തന്നെ തുടരുന്നു. അഹന്തയുടെ അന്ധകാരത്താൽ കണ്ണുകളിൽ ഇരുട്ട് കയറിയതിനാൽ പരിസ്ഥിതി നൽകുന്ന പ്രകാശം നമ്മളിലേക്ക് എത്താതാകുന്നു.പുരോഗതിയുടെ, അഹന്തയുടെ , അന്ധകാരത്തിന്റെ പിന്നിൽ നിലകൊള്ളുന്നതിനാൽ നാം ഇല്ലാതാക്കുന്നത് നമ്മെ തന്നെയാണെന്ന തിരിച്ചറിവ് അവിടെ നിന്നും തുടച്ചുമാറ്റപ്പെടുന്നു. ഇനിയും അവസാനിച്ചിട്ടില്ല.തിരിച്ചറിവിന്റെ വറ്റാത്ത ഉറവ ഒരല്പമെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ നാം മനസ്സിലാക്കുക നാം നശിപ്പിക്കുന്നത് നമ്മെ തന്നെയാണെന്ന്.കാടും പുഴയും കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു.ഒലിച്ചു പോകാത്ത മണ്ണും പ്രവാഹം നിലയ്ക്കാത്ത പുഴയും കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരിക്കുന്നു.അവ കനിയുന്ന പരിസ്ഥിതി നാം സംരക്ഷിച്ചേ തീരൂ.ഒന്നോർക്കുക നാമില്ലെങ്കിലും പരിസ്ഥിതി നിലനിൽക്കും.എന്നാൽ പരിസ്ഥിതി ഇല്ലെങ്കിൽ നമുക്ക് നിലനിൽക്കാനാകില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ