സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopsaranga (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സൗഹാർദ ജീവിതത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത
    പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം . തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക്‌ മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു . ചൂഷണം ഒരർഥത്തിൽ മോഷണം തന്നെ ആണ് . വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിൽ പരിസ്ഥിതി നിപതിച്ചു.
     ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻറെ നിലനിൽപ്പിന് തന്നെ ഭീഷണി ആയി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ്. ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ.പാടം നികത്തി യാലും, മണൽവാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റ പെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നം ആണെന്ന് കരുതി ബോധപൂർവ്വമായ ഇടപെട്ട് ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമുക്ക് ഇവിടെ വാസയോഗ്യമല്ലാതായി വരും.
   നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ.മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യ പുകയുടെ ആറുമടങ്ങ് അപകടകരമാണ്.
      ആഗോള താപനവും,പരിസ്ഥിതി പ്രശ്നങ്ങളും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്. ഭൂമി അമ്മയാണ് അമ്മയായ ഭൂമിയെ സംരക്ഷിക്കുക എന്നത് മക്കളായ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
സയന കൃപ സജി
9 B സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം