ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ആശങ്കയുടെയും ജാഗ്രതയുടെയും ഒരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ആശങ്കയുടെ കൊറോണക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശങ്കയുടെ കൊറോണക്കാലം

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ മാർച്ച് 10 വൈകന്നേരം 4 മണിക്ക് സ്കൂൾ വിടുമ്പോൾ ടീച്ചർ പറഞ്ഞു കോവിഡ് 19 ലോകമെങ്ങും പരക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ മാർച്ച് 31 വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നു. അതു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. കാരണം പരീക്ഷയൊക്കെ കഴിഞ്ഞാൽ വാർഷികമാണ് അതിനുള്ള തയ്യാറെടുപ്പിലായിരുന്ന ഞാനും.
ചൈനയിലെ വുഹാനിലാണ് കൊറോണ വ്യാപിച്ചത്. ഒരു കാട്ടു തീ പടരുന്നതിനേക്കാൾ ഭയാനകമായാണ് വ്യാപിക്കുന്നത്. ഇനിയും ഇത് പടരാതിരിക്കാൻ നമുക്ക് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാം. ആശങ്കകളല്ല ആവശ്യം ജാഗ്രതയാണ്, സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുക 'മാസ്ക് ധരിച്ച് പുറത്തിറങ്ങുക, ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്ക.ഈ കൂരിരുട്ടിൽ വെളിച്ചം പകർന്ന് മാലാഖമാരെപ്പോലെ നമ്മെ പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കുന്ന ഡോക്ടർമാർ നഴ്സ് മാർ പോലീസുകാർ ആരോഗ്യ പ്രവർത്തകർ എന്നിവർ ജീവൻ പോലും പണയം വച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിൽ മഹത്വം കാണിക്കുന്നു. ഇതാണ് നമ്മുടെ ഏറ്റവും വലിയ വിജയം. ജാതി മത ഭേദമന്വേത്തൊരുമിച്ചു നാം പ്രവർത്തിച്ചു. അവധിക്കാലമായത് കൊണ്ട് അച്ഛനും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചു.അച്ഛന്റെ കൂടെ ഞാനും വെള്ളമൊഴിക്കാൻ സഹായിച്ചു.ഈ അവധിക്കാലത്ത് ഞാൻ കുറേ പക്ഷി നിരീക്ഷണങ്ങൾ നടത്തി പല പക്ഷികളെയും പരിചയപ്പെട്ടു അതിന് വെള്ളവും നൽകി അച്ഛന്റെ കൂടെ ഫുട്ബാൾ കളിച്ചു. ഒരു വർഷം മുൻപ് അച്ഛൻ ഗൾഫിലായിരുന്നു .അവിടെയുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നതാണ്. അല്ലെങ്കിൽ ഇപ്പോൾ അവിടെയായിരിക്കും ഞങ്ങൾ പേടിച്ചിരിക്കണമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കുട്ടികൾക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ വളരെ ഉപകാരപ്രദമാണ്. പുറത്തിറങ്ങി കളിക്കാൻ പറ്റാത്ത ഈ അവസരത്തിൽ.പ്രതിസന്ധി മുഴുവനായും തരണം ചെയ്യാത്ത ഈ ഘട്ടത്തിലാണ് ഞാൻ ഈ അനുഭവക്കുറിപ്പ് എഴുതുന്നത് എന്നാലും തരണം ചെയ്യുമെന്ന് പ്രത്യാശിക്കാം .ഒരു ആറാം ക്ലാസ് വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് കുതലായി ഇതിനെപ്പറ്റി അറിയില്ല എങ്കിലും നമ്മുടെ ജീവിത ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന നമ്മൾ പൊതു സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ ഇത് പാലിക്കാറില്ല. ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ ജീവിത ശൈലി നമുക്ക് എന്തുകൊണ്ട് നമുക്ക് തുടർന്നു കൂടാ.സ്കൂളിൽ പഠ്യേതര വിഷയമായി വ്യക്തി ശുചിത്യവും പാലിക്കേണ്ടതിനെപ്പറ്റി ക്ലാസ് എടുക്കേണ്ടതാണ്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്.ഇത് വീണ്ടും കാര്യങ്ങൾ വഷളാക്കും. അതു കൊണ്ട് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കക' എന്നാൽ മാത്രമേ ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിക്കുകയുള്ളൂ.മഹാമാരികൾ ഒഴിഞ്ഞ പുതുപുലരിക്കായ് കാത്തിരിക്കാം

ശ്രീരാഗ് ബി
6 A ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം