ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

മാർച്ച് 23 എന്ന് പറഞ്ഞാൽ ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു. സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ സെരിക്കും പെട്ടുപോയ അവസ്ഥ. ആദ്യത്തെ ഒന്ന് രണ്ടാഴ്ച വല്യ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. അയൽവീട്ടിലെ കൂട്ടുകാരോടൊപ്പം കളിക്കാനും ഫോണിൽ ഗെയിം കളിക്കാനും ഒക്കെ ഭയങ്കര ഉത്സാഹമായിരുന്നു. ഇടയ്ക്കിടെ ഭക്ഷണം കിട്ടുന്നത് കൊണ്ടും ഇതൊന്നും മാറല്ലേ എന്നായിരുന്നു പ്രാർത്ഥന. പിന്നീടാണ് അവസ്ഥ വളരെ ഗുരുതരമായത്. നമ്മുടെ നാട്ടിലും കൊറോണ വന്നതോടെ റെഡ്‌സോൺ പ്രഖ്യാപിച്ചു. കടകൾ എല്ലാം അടച്ചു. സാധനങ്ങൾ ഒന്നും കിട്ടാതായി. അപ്പോഴാണ് സെരിക്കും പെട്ടുപോയത്. ഭക്ഷണസാധങ്ങളെല്ലാം കിട്ടാതായി. എപ്പോഴും പച്ചക്കറി മാത്രമായ് saranam. ആഴ്ചയിൽ ഒരു ദിവസം പോലും മൽസ്യം കിട്ടാതായി. ആറ്റുനോറ്റുണ്ടായ വിഷു സെരിക്കും വെള്ളത്തിലായി. പടക്കങ്ങളും മറ്റു ബഹളങ്ങളൊന്നും ഇല്ലാതെ എല്ലാ ദിവസവും പോലെ വിഷുവും കടന്ന് പോയ്. പിന്നീട് സെരിക്കും മടുപ്പായിരുന്നു. 10മണി വരെയുള്ള ഉറക്കവും തീറ്റയും ഗെയിം കളിയും മാത്രമായ് ജീവിതം മാറി. സെരിക്കും പിന്നീടുള്ള ദിവസങ്ങൾ ലോക്ക് ആയതുപോലെ പോലെ തന്നെ ആയിരുന്നു.
   

അനഘ് കെ
5 B ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം