ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/മരം ഒരു വരം

മരം ഒരു വരം

വെയിൽ അടിച്ചു വരണ്ടു കിടക്കുന്ന മണ്ണിലേയ്ക്ക് ഒരു മഴ പെയ്തു. മണ്ണ് നനഞ്ഞതും മണ്ണിൽ നിന്നും ഒരു തൈ മുളച്ചു വന്നു. അത് പതിയെ വലുതായി. അതിൽ ചെറിയ കൊമ്പുകൾ വന്നു. ഒരു പന്തലു പോലെ തണലായി. അതിൽ കിളികൾ കൂടു കൂട്ടി. പൂവുകൾ വന്നു കായകൾ പഴുത്തു ഫലമായി മാറി. അത് കാണാൻ തന്നെ അതിമനോഹരം ആയിരുന്നു. കാലം പോകും തോറും അത് വലിയ ഒരു വൻമരമായി മാറി. ആ മരം നാടിനും നാട്ടുകാർക്കും ഒരു വരമായി മാറുകയും ചെയ്തു .


ധനേഷ് എം.എ
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം