വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/തിരിച്ചറിവിലൂടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവിലൂടെ മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവിലൂടെ മുന്നേറാം

നാം നമ്മുടെ ലോകത്തോട് എങ്ങനെ കടപ്പെട്ടിരിക്കുന്നു? നാമെങ്ങനെയാണ് ലോകത്തെ സംരക്ഷിക്കുന്നത്? ലോകത്തെ കുറിച്ച് നമ്മുടെ കാഴ്ചപ്പാട് എന്താണ് ? ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങൾക്ക് വളരെ കൃത്യമായി ശരിയായ ഉത്തരം നൽകേണ്ട വരാണ് നാമോരോരുത്തരും. അതിനായി നാം എങ്ങനെ എല്ലാം ആയിരിക്കണമെന്ന് സമൂഹത്തിൽനിന്നും ആണ് പഠിക്കുന്നത്. കുഞ്ഞിലെ തെറ്റ് ഏതാണ,ശരി ഏതാണ് എന്നൊക്കെ പഠിപ്പിക്കുന്നത് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും ആണ്. എന്നാലും ചില കുറുമ്പുകൾ നാം ആരും കാണാതെ ചെയ്യാറുണ്ട്. ആ സമയം, ആരും തന്നെ ശിക്ഷിക്കില്ല. എന്നാൽ, ഒരു വ്യക്തി അവൻ വളർന്നു വലുതായപ്പോൾ ഒരു തെറ്റ് ചെയ്തുപോയെന്ന് ഇരിക്കട്ടെ, സമൂഹത്തിൽ അവൻ ഒരു തെറ്റുകാരൻ തന്നെയാണ്. ചില നല്ല പ്രവർത്തനങ്ങൾ അവൻ കാഴ്ച വെച്ചാലും അവന് എന്നും താൻ ചെയ്ത തെറ്റിന് തെറ്റുകാരൻ എന്ന പേര് സമൂഹത്തിൽ നിലനിൽക്കും. കാരണം, ചില മനുഷ്യരുടെ സ്വഭാവങ്ങൾ കൊണ്ട് മാത്രമാണ് ഒരു തെറ്റ് ചെയ്തവനെ അതല്ല, മറ്റൊന്നാണ് ശരി എന്ന് പറഞ്ഞ് പഠിപ്പിക്കാൻ ഇന്നത്തെ സമൂഹത്തിന് കഴിയുന്നില്ല. തെറ്റ് എല്ലാം അവനിൽ ചുമത്തി പരിഹസിച്ച്, പുച്ഛിച്ചു കളയാനാണ് ഇന്നത്തെ സമൂഹത്തിന് ഏറെ താത്പര്യം.ഇതിൽ നിന്നെല്ലാം തന്നെ ഇന്നത്തെ സമൂഹത്തിന് നല്ലൊരു തിരിച്ചറിവ് അത്യാവശ്യമായി വേണ്ടതാണ്. തെറ്റ് ചെയ്യുന്നവരെ കണ്ടാൽ അവനെ എന്നെന്നേക്കുമായി കുറ്റക്കാരൻ ആകാതെ ശരിയുടെ പാത കാണിച്ചു കൊടുക്കുന്ന സമൂഹത്തെയാണ് നമുക്ക് വളരെ അത്യാവശ്യമായി വേണ്ടത്. അതുപോലെതന്നെ സമൂഹത്തിലെ ഓരോരുത്തരുടെയും നമ്മളിൽ ഒരാളായി കണ്ടുകൊണ്ട് നീങ്ങാനും കഴിയണം. അതാകണം ഒരു മനുഷ്യൻ കഴിഞ്ഞ ഒരു മഹാമാരിയിൽ നിന്ന് കരകയറ്റിയ വരാണ് മലയാളികൾ. അന്ന് സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു. " വെള്ളപ്പൊക്കം" എന്ന മഹാവിപത്തിൽ നിന്നും മലയാളികൾ വളരെ ശക്തമായി തന്നെ മുന്നേറി വിജയിച്ച ഒരു യാഥാർത്ഥ്യ കഥയുണ്ട്. അതൊന്ന് നാം ചിന്തിച്ചാൽ അന്നത്തെ സമൂഹത്തിന്റെ കരുത്ത് നന്നായി മനസ്സിലാക്കാൻ കഴിയും. ഹിന്ദുവെന്നോ, മുസൽമാൻ എന്നോ, ക്രിസ്ത്യാനി എന്നോ, ഒന്നുമില്ലാതെ ഒറ്റക്കെട്ടായിനിന്ന ആ കാലം. അതോർക്കുമ്പോൾ ഓരോ മനുഷ്യ മനസാക്ഷിയുടെ യും മനസ്സിൽ വല്ലാതെ കുളിരുകോരുന്നുണ്ട്. അന്ന് നാം വലിയൊരു തീരുമാനം മുന്നോട്ടുവച്ചു. അതാണ്, " ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചാൽ എന്തിനെയും കീഴടക്കാൻ കഴിയും. അതിനായി ഏവരും ഏക മനസ്സ് ഉള്ളവരാകണം." എന്ന പ്രസക്തിയാർന്ന തീരുമാനം അത് നാമോരോരുത്തരുടെയും ലക്ഷ്യമായി കണ്ടുകൊണ്ട് നീങ്ങണം.അതുപോലെ തന്നെ നാമിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന" കൊറോണ വൈറസ്" എന്ന് മഹാമാരിയെ ചൊല്ലി നമ്മുടെ ലോകം ഇന്ന് കണ്ണീർ കടലിൽ വീണിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ചൈനയിലും മറ്റിടങ്ങളിലും നൂറുകണക്കിന് മനുഷ്യർ മരിക്കുകയും ആയിരക്കണക്കിന് മനുഷ്യർ കൊറോണാ വൈറസ് സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽ നിന്നും നാം അതിവേഗം തന്നെ കയറണം. അതിനാൽ തന്നെ വെള്ളപ്പൊക്കത്തിൽ നാം മുന്നോട്ട് വെച്ച തീരുമാനം ഈ കൊറോണ കാലത്ത് അതിവേഗം എടുക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് ഈ മഹാവിപത്തിനെ വേരോടെ പിഴുത് മാറ്റാൻ കഴിയും. അതുപോലെതന്നെ ഈ കാലത്ത് മുതിർന്നവർ പറയുന്നത് മനസ്സിലാക്കി മുന്നോട്ടു നീങ്ങണം. നാം ഓരോരുത്തർക്കും അതിനായി തിരിച്ചറിവ് ഉണ്ടായിരിക്കണം. അതിനായി ഒരുമിച്ച് നിന്ന് കരുതലോടെ കൊറോണ യെ തുരത്തി യും തകർത്തിയും നാം പൊരുതണം. കക്ഷിരാഷ്ട്രീയം എന്നോ ജാതി എന്നോ മതം എന്നോ ദേശ ഭേദങ്ങൾ എന്നോ ഭാഷയെന്നോ വേഷം എന്നോ ഒന്നും നോക്കാതെ ഒന്നിച്ച് കരുതലോടെ നിന്ന് നമുക്ക് സമൂഹവുമായി പങ്കു ചേർന്നു ഈ വൈറസിനെ തുരത്താം. അറിവുള്ളവർ പറയുന്നത് ആദ്യം നാം അനുസരിക്കണം. അതോടൊപ്പം വൈറസ് പടരാതെയും കൂടാതെ പകരാതെ യും ശ്രദ്ധിച്ചു നോക്കി നാം ഒന്നിച്ച് വെള്ളപ്പൊക്കത്തെ അതിജീവിച്ചതുപോലെ ഈ മഹാമാരിയായ വൈറസിനെയും ഒറ്റക്കെട്ടായി നിന്ന് തുരത്തണം. അതിനായി ഇരിക്കണം ഇനി നാം ഓരോരുത്തരുടെയും ലക്ഷ്യം. ഇതും നാം ഒന്നിച്ചു നിന്ന് ജയിച്ചാൽ ഉറപ്പായും നാമെല്ലാവരും നല്ല" തിരിച്ചറിവുള്ള സമൂഹത്തിന് ഉടമകളായി മാറും." എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനിയും ധാരാളം വെല്ലുവിളികൾ നമുക്ക് നേരെ ഉയരും അതും നാം ഒറ്റക്കെട്ടായി നിന്ന് ശക്തമായി പൊരുതണം. നമ്മളിൽ നിന്ന് ധാരാളം കാശും വസ്തുവകകളും നഷ്ടമായേക്കാം എന്നാൽ, അതിനേക്കാളുപരി നമ്മുടെ ജീവന് വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ് മുന്നേറണം. എന്ത് നഷ്ടം ആയാലും അത് എല്ലാം തിരികെ പിടിക്കാൻ കഴിയും. എന്നാൽ, നമ്മുടെ ജീവനോ മറ്റുള്ളവരും ആയിട്ടുള്ള നമ്മുടെ ആഴമേറിയ സുഹൃത്ത് ബന്ധങ്ങളോ നഷ്ടമായാൽ അത് നമുക്കൊരിക്കലും തിരിച്ചുപിടിക്കാൻ കഴിയില്ല. എന്ന ഒരു ബോധ്യം കൂടെ നമുക്ക് ഉണ്ടാകണം. " ഒന്നിച്ചു നിന്നാൽ നമുക്ക് എന്തും നേരിടാൻ കഴിയും." ഇത് നാം ഓരോരുത്തരും മനസ്സിലാക്കി മുന്നേറണം. അതിനായി ഇരിക്കട്ടെ നമ്മുടെ ഇനിയുള്ള പ്രയത്നം. അങ്ങനെ കൊറോണയെയും നമുക്ക് തുരത്താൻ കഴിയട്ടെ. " ജയിക്കണം" എന്ന മുദ്രാവാക്യം നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാകട്ടെ.................... പൊരുതി ജയിക്കണം.....................

ഷൈനി എസ്
9 ബി വി കെ കാണി ഗവ. എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം