വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി
എന്റെ പരിസ്ഥിതി
എല്ലാ ജീവജാലങ്ങളുടെയും ആവാസകേന്ദ്രങ്ങളായ പരിസ്ഥിതിയെ കുറിച്ചാണ് ഞാനിവിടെ വർണ്ണിക്കുന്നത്. നമ്മുടെ പരിസ്ഥിതി തന്നെയാണ് നമ്മുടെ സ്വർഗ്ഗം. നാം നമ്മുടെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൻ്റെ അനന്തര ഫലങ്ങളാണ് നാം അനുഭവിക്കുന്നത്. ദൈവമാണ് പ്രകൃതിയെയും, ജീവജാലങ്ങളെയും, നാം ഓരോരുത്തരെയും സൃഷ്ടിച്ചത്. എന്നാൽ അന്ന് സുന്ദരമായ പ്രകൃതിയെ ഇന്ന് നശിപ്പിക്കുകയാണ് മനുഷ്യർ. പണ്ട് മനുഷ്യർ സസ്യങ്ങളും മരങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. ഇപ്പോൾ അവ വെട്ടി ഫർണിച്ചറുകളും മറ്റും നിർമ്മിക്കുന്നു. നമ്മുടെ പ്രകൃതിയുടെ മനോഹരിത തന്നെ നശിപ്പിക്കുന്നു. നമ്മുടെ പുഴകളും തോടുകളും നിറയെ മാലിന്യങ്ങൾ പൊന്തുന്നു. മനുഷ്യർ തൻ്റെ സുന്ദരമായ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കയാണ്. ഇപ്പോൾ മുതിർന്നവരും കുട്ടികളുമൊക്കെ Tv യുടെയും മൊബൈൽ ഫോണിൻ്റെയും മുന്നിലായി ചുരുങ്ങുന്നു അവ ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുക. ഇതിൻ്റെയൊക്കെ ദൂഷ്യ ഭലമാണ് സുനാമി, പ്രളയം, നിപ്പ, കൊറോണ മുതലായവ. നമ്മുടെ ഭൂമി സൂര്യനിൽ നിന്നും അടർന്നുവീണ ഒരു മനോഹരമായ ഗ്രഹമാണ്. ഇപ്പോൾ സസ്യങ്ങൾ മനുഷ്യർ നട്ടുപിടിപ്പിക്കുന്നില്ല. നാം ആഹാരമാക്കുന്ന പച്ചക്കറികളിലും ധാന്യങ്ങളിലും വിഷാംശം കലർന്നിരിക്കുന്നു. അതു ഭക്ഷിച്ച് നിരവധി ജനങ്ങൾ മരിക്കുന്നു. അതിൽ നിന്നും രക്ഷനേടുന്നതിനായി നമ്മുടെ വീടും പരിസരവും ശുചിയായി പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. വീട്ടിൽ തന്നെ പച്ചക്കറികളും മരങ്ങളും നട്ടുപിടിപ്പിക്കുക. മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാതിരുന്നാലെ നമ്മുടെ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയു ള്ളു. പ്രകൃതിയെ സുന്ദരമാക്കാം. നാം നമ്മളാൽ കഴിയുന്ന വിധം പ്രകൃതിയെ സംരക്ഷിക്കണം. ഞാൻ ഇന്നു മുതൽ കൃഷി ആരംഭിക്കുന്നു. ഇനി വിഷാംശം കലർന്ന ഭക്ഷണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുനന്തപും ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുനന്തപും ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുനന്തപും ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുനന്തപും ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ