ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി സംരക്ഷണം എന്നാൽ അതിനെ നശിപ്പിക്കാതിരിക്കലാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ. കഴിയുന്നത്ര പ്രകൃതിയോടിണങ്ങിയു ള്ള ജീവനം തന്നെ. പ്രകൃതി വിഭവങ്ങൾ ഒരിക്കലും തീരില്ല എന്ന് ദാരണയിൽ പരമാവധി കവർന്നെടു ക്കാൻ പലരും തുനിയുകയാണ് ചെയുന്നത്. മനുഷ്യന്റെ ന്യായമായ ആവശ്യങ്ങൾ പ്രകൃതി നിറവേറ്റും. അത്യാർത്തി പ്രകൃതിയെ യും മനുഷ്യനെയും നശിപ്പിക്കും. പ്രകൃതി സ്നേഹികളുടെയും, പരിസ്ഥിതി വിദഗ്ധരുടെയും ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആദ്യകാലത്ത് അവഗണിക്കപ്പെട്ടു. എന്നാൽ ശുദ്ധജലക്ഷാമം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, കൃഷിപ്പിഴ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രധാന്യം നൽകിതുടങ്ങിയി രിക്കുന്നു. ദൂരകാഴ്ചയില്ലാത്ത പദ്ധതികളും മാലിനികാരണവും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിലുണ്ടാക്കിയ പരിസ്ഥിതി കാഘടനം വലുതാണ്.. ജലസ്രോതസ്സുകളുടെ, മാലിനികാരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധ ജലക്ഷാമത്തിലേക്ക് നീങ്ങുകയാണോ ആണ്. രാജ്യത്തെ മറ്റു പല പ്രധാന നദികളുടെ മലിനീകാരണം മൂലം ശോചനീയമായ അവസ്ഥയിലാണ്. വനങ്ങൾ പലയിടത്തും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. പുകയും ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങളും കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും വെള്ളത്തിലും വായുവിലും ഉണ്ടാകുന്ന മലിനീകരണവും പരിസ്ഥിതി സന്തുലന അവസ്ഥയെയും ആവാസ വ്യവസ്ഥയേയും കാര്യമായി ബാധിക്കുന്നു

ദേവിക എസ് ലാൽ
8 c ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം