ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി
ഷിയാ മാത്യു
|
3 ബി ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കഥകൾ |
പരിസ്ഥിതിയെകുറിച്ചുള്ള വിവരണം
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്.എല്ലാ വിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് സസ്യവർഗവും ജീവിവർഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ടു പുലരാനാവില്ല. ഒരു സസ്യത്തിന് നിലനിൽക്കാൻ മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്.ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ വളരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും കാണുന്നു.മനുഷ്യൻ ഒരു ജീവിയാണ് വിശേഷ ബുദ്ധിയുള്ള ഒരു ജീവി.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്.പ്രകൃതിയിലെ ചൂടും തണുപ്പും വെയിലും കാറ്റും ഉൾക്കൊള്ളാതെ അവനു ജീവിക്കാൻ കഴിയില്ല. അണകെട്ടി വെള്ളം നിർത്തുകയും കെട്ടിടങ്ങൾ ഉണ്ടാക്കുകയും വനം വെട്ടിവെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു.പ്ലാസ്റ്റിക് പോലുള്ള ഖരപദാർത്ഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജന്റെ അളവിനെ നശിപ്പിക്കുവാൻ കഴിയുന്നു. വൻ വ്യവസായ ശാലകൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ധനം സമ്പാദിക്കാനായി നാം ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് തകർക്കുന്നത് എന്ന് നാം ഓർക്കണം.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ