ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ
കൊറോണക്കാലത്തെ അനുഭവങ്ങൾ
ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന കോവിഡ് 19 ഇന്ത്യ എന്ന മഹാരാജ്യത്തെ വിഴുങ്ങുവാൻ ഇപ്പോഴും സാധിച്ചിട്ടില്ല. നമ്മുടെ ശ്കതമായ ഭരണകൂടവും സ്നേഹമുള്ള ജനങ്ങളും കാരണം, കോവിഡ് 19 ഞങ്ങൾ കുട്ടികൾക്ക് വളരെ ആനന്ദകരമായ കാലമാണ് നൽകിയത്. ജോലിക്ക് പോയികൊണ്ടിരുന്ന മാതാപിതാക്കൾ ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. കുറച്ച് ദിനങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുക്കന്മാരുടെ അരികിൽ ഇല്ലാത്തത് വിഷമം തന്നെയാണ്. കോവിഡ് 19 കാരണം ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങി കൂടി. എല്ലാ ആഘോഷങ്ങളും മാറ്റി വെച്ചു. ദിവസവും പള്ളിയിലും അമ്പലത്തിലും പോയിരുന്നവർ വരെ എല്ലാം സഹിച്ചു വീട്ടിൽ ഒതുങ്ങി, കൊറോണ വൈറസിനെ ചെറുത്തു തോൽപിക്കാൻ വേണ്ടി. എന്നാൽ ഇതൊന്നും മനസിലാക്കാതെ പുറത്ത് ഇറങ്ങി നടക്കുന്നവരും ഉണ്ട്. വെക്കേഷൻ കാലമായിട്ടും ഒരു സ്ഥലത്തേക്കും പോവാതെ ഇരിക്കുന്നതിൽ കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങള്ക് മടുപ്പ് തോന്നി. കൊറോണ കാലത്ത് പണിയില്ലാത്തതു മൂലം പലർക്കും കഷ്ടപാടുകളുണ്ടെങ്കിലും ആരും പട്ടിണി കിടക്കുന്നില്ല എന്ന് വിചാരിക്കുന്നു. നമ്മുടെ ഭരണകൂടവും പല സംഘടനകളും ജനങ്ങൾക് ഭക്ഷണമെത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മഹാമാരി എത്രയും വേഗം മാറി കിട്ടട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ത്രിശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ