ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണം | color=4 }}<p>"ക്കഹ്......ക്കഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം

"ക്കഹ്......ക്കഹ്......ക്കഹ്....ഒാാാാാ...വയ്യ..എനിക്കിങ്ങനെ.....ക്കഹ്.....ചുമച്ച...ചുമച്ച്..ഞാൻ"

അടച്ചിട്ട മുറിയുടെ ജനാലയ്ക്കു പുരത്ത്...മേഘങ്ങളെപ്പോലെ വെള്ളയിൽ പൊതി‍‍‍‍‍‍ഞ്ഞ് മാലാഖമാ൪...

ഒരാൾ ഓടിവന്ന് എന്നെ ആശ്വസിപ്പിക്കുന്നു.എന്റെ മുഖാവരണത്തെ ഒന്നുകൂടി മുറുക്കുന്നു..

"വയ്യ.......എനിക്കു വയ്യ....” ഒരു മാസം മുമ്പ് ഇററലിയിൽ നിന്നും വന്ന ജോ൪ജ്ജങ്കിളിനെ കാണാൻ പോയതാണ്.അദ്ദേഹം തന്റെ മനോഹരമായ കൈകൾ തന്ന്എന്നോട് ചോദിച്ച ചോദ്യം;

"ങ്ആ...ഞാൻ മുമ്പ് കണ്ട പൊടിക്കുഞ്ഞ് വലിയ കുട്ടിയായല്ലോ ?“.ജോ൪ജ്ജങ്കിളിന്കൈ കൊടുത്തതിന്റെ പേരിൽ പതിനാലു ദിവസം ക്വാറന്റൈൻ സ്രവ പരിശോധനാഫലം പോസിറ്റീവ്...കടുത്ത ഏകാന്ത വാസത്തിലേക്ക്.

.....

ഒടുക്കം ഇവിടെ ....

ഇങ്ങനെ.......

"ക്കഹ്......ക്കഹ്......ക്കഹ്.

..

"മാലാഖമാ൪.കാറ്റിലൊഴുകി വരുന്ന പ‍്‍ഞ്ഞിക്കെട്ടുകൾ പോലെ...ഒഴുകിയടുത്തു.....

"എല്ലാവരും ബേജാറിലാണല്ലോ....ങ്ഹേ....എന്താണ് സംഭവിക്കുന്നത്....എന്നെ ആകെ മൂടിക്കെട്ടുകയാണല്ലോ..... ഞാൻ...മരിച്ചു....”

"ഒരണുപോലും പുറത്തേക്കു കടക്കാത്ത വിധം പുറത്തുള്ള ഒരണു പോലും ബാക്കിയാകാത്ത തരത്തിൽ അണുനാശിനി തളിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ ഈ കെട്ടിനകത്ത് ഞാൻ മരിച്ചു കിടക്കുന്നു.”

ആകാശത്തിലേക്കുയ൪ന്ന്......തിരിച്ചിറങ്ങുന്ന ഊഞ്ഞാലിലാണു ഞാൻ........ കുഴിയിലേക്കു........പതിയേ........... ഊഞ്ഞാൽ ഇതാ.....അടിയിലേക്ക് എത്തുകയാണ്......."അയ്യോ.............” ഞെട്ടിയുണ൪ന്നു.........ങ്ഹേ....ആകെ വിയ൪ത്തു കുളിച്ച്.....കൈ നീട്ടി തപ്പി നോക്കി....

അമ്മ അടുത്തുണ്ട്....അമ്മയെ ഉണ൪ത്താതെ പറ്റില്ല..... "അമ്മേ.......അമ്മേ..........ദാഹിക്കുന്നു....ഒരു ഗ്ലാസ്സ് വെള്ളം........... “

സുരേഷ് ബാബു സി കെ .ടീച്ച൪
4 ജി.എൽ.പി.എസ് കൂരാര,കണ്ണൂർജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ