Schoolwiki സംരംഭത്തിൽ നിന്ന്
വരുണിന്റെ കൊറോണ
രാധയുടെയും മനോഹരന്റെയും ഏകമകനായിരുന്നു വരുൺ. ഇറ്റലിയിലാണ് അവന്റെ ജോലി. ഒരു ദിവസം മനോഹരൻ ടിവിയിൽ വാർത്ത കാണുമ്പോൾ കൊറോണ വൈറസിനെ കുറിച്ച് വാർത്ത കണ്ടു.അത് വിദേശ രാജ്യങ്ങളിൽ പടർന്നിട്ടുണ്ട്. പെട്ടെന്ന് മനോഹരൻ രാധയെ നീട്ടി വിളിച്ചു.രാധേ, പെട്ടെന്ന് രാധ ഓടി വന്നു. എന്താ എന്തു പറ്റി? കൊറോണ വൈറസ് വിദേശ രാജ്യങ്ങളിൽ പടർന്നിട്ടുണ്ടത്രേ. നമ്മുടെ മകൻ ഇറ്റലിയിലല്ലേ? അയ്യോ!നമ്മുടെ മകന് ആ വൈറസ് പടർന്നിട്ടുണ്ടാകുമോ? രാധ പെട്ടെന്ന് ഫോൺ എടുത്തു വരുണിനെ വിളിച്ചു. പക്ഷേ അവൻ ഫോണെടുത്തില്ല. രാധയ്ക്ക് ആധിയായി. മനോഹരൻ രാധയെ സമാധാനിപ്പിച്ചു. അവൻ വല്ല ജോലിത്തിരക്കിലുമായിരിക്കും.നീ ഇങ്ങനെ കിടന്നു ആധിപിടിക്കാതെ. എങ്കിലും അവന് ഒന്ന് ഫോൺ എടുത്തുകൂടേ? അന്ന് രാത്രി വളരെ ആധിയോടെയാണ് രാധയും മനോഹരനും കിടന്നത്. മനോഹരന് എത്ര കിടന്നിട്ടും ഉറക്കം വന്നില്ല.അങ്ങനെ അയാൾ വരുണിനെ വിളിച്ചു. ഭാഗ്യത്തിന് വരുൺ ഫോൺ എടുത്തു. അവൻ വളരെ സന്തോഷത്തിൽ പറഞ്ഞു, ഞാൻ നാളെ നാട്ടിലേക്ക് വരുന്നുണ്ടഛാ...വരുണിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ മനോഹരന് സന്തോഷമായി. പിറ്റേന്ന് രാവിലെ തന്നെ മകൻ വരുമെന്ന സന്തോഷത്തിൽ രാധയും മനോഹരനും അവനെ കൂട്ടിക്കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോകാൻ തയ്യാറായി. അപ്പോഴാണ് അറിഞ്ഞത് അവരുടെ മകൻ കൊറോണ ഉള്ളതിനാൽ എയർപോർട്ടിൽ നിന്നും നേരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി എന്ന്. ഇത് കേട്ട ഉടൻ തന്നെ മനോഹരം രാധയും ആശുപത്രിയിലേക്ക് പോയി. ഡോക്ടറോട് വരുണിനെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചു. പക്ഷേ ഡോക്ടർ പറ്റില്ല എന്ന് പറഞ്ഞു. ഇതുകേട്ട് രാധയും മനോഹരനും തിരിച്ചു വീട്ടിലേക്ക് തന്നെ പോയി. ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടർ മനോഹരനെ വിളിച്ച് വരുൺ ഒരാഴ്ച കഴിഞ്ഞ് വരും എന്ന് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഡോക്ടർ വരുണിന്റെ റൂമിലേക്ക് പോയി. പക്ഷേ അവൻ മരിച്ചിരുന്നു.
|