എൽ പി സ്കൂൾ മങ്കുഴി തെക്ക്/അക്ഷരവൃക്ഷം/മാന്ത്രികമാല
മാന്ത്രികമാല
ഒരു നഗരത്തിൽ റാണിയെന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരു മകൾ ഉണ്ടായിരുന്നു. അവളുടെ പേര് ഗൗരി എന്നാണ്. റാണി അവളുടെ മകളെ നോക്കിയിരുന്നത് മറ്റുള്ളവരുടെ വീട്ടിൽ ജോലി എടുത്തായിരുന്നു. ഒരു ദിവസം റാണി അസുഖം ബാധിച്ച് കിടപ്പായി. ഇത് കണ്ട ഗൗരി അമ്മയോട് പറഞ്ഞു "അമ്മേ ഇനി ഞാൻ ജോലിക്ക് പോകാം, അമ്മ വിശ്രമിച്ചുകൊള്ളു " . അമ്മ അത് സമ്മതിച്ചു. അമ്മ ഗൗരിയോട് ഇനി ഞാൻ എന്തു ചെയ്യുമെന്ന് ചോദിച്ചു. അമ്മയ്ക്ക് ഞാൻ ലൈബ്രറിയിൽ നിന്ന് കുറച്ച് നല്ല പുസ്തകങ്ങൾ വാങ്ങിത്തരാം അമ്മ അത് വായിച്ചോളൂ എന്ന് പറഞ്ഞ് ഗൗരി പുസ്തകങ്ങൾ വാങ്ങി അമ്മയ്ക്ക് നൽകി. പിറ്റേന്ന് മുതൽ ഗൗരി അമ്മ ജോലിചെയ്തിരുന്ന വീടുകളിൽ ജോലിക്ക് പോയി. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഗൗരിയ്ക്ക് ജോലിചെയ്തിട്ട് വീട്ടിൽ എത്തിയാൽ പഠിക്കാൻ പോലും കഴിയാത്ത രീതിയിൽ ക്ഷീണം അനുഭവപ്പെട്ടു.പിറ്റേന്ന് ഗൗരി ജോലി ചെയ്യാൻ പോകുമ്പോൾ വഴിയിൽ വെച്ച് അവൾക്ക് ഒരു മാല കിട്ടി. അത് ഒരു മാന്ത്രിക മാല ആയിരുന്നു. ആ മാല ഗൗരി കഴുത്തിലണിഞ്ഞു. ഗൗരി ജോലി ചെയ്യുന്ന വീടുകളിൽ ചെന്ന ജോലി ചെയ്യുമ്പോൾ അവൾ സ്വയം പറഞ്ഞു ഈ ജോലികൾ പെട്ടെന്ന് തന്നെ ചെയ്തുതീർന്നിരുന്നെങ്കിൽ . അപ്പോഴേക്കും അവളുടെ കഴുത്തിൽ കിടന്ന മാല തിളങ്ങാൻ തുടങ്ങി. ആ മാല കാരണം ജോലി പെട്ടെന്നുതന്നെ ചെയ്തുതീർന്നു. അന്ന് അവൾ നേരത്തെ വീട്ടിൽ ചെന്നു. അമ്മ ഗൗരിയോട് ചോദിച്ചു "ഇന്ന് നീ നേരത്തെ വന്നല്ലോ " . ഗൗരി നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അന്നു മുതൽ അവൾക്ക് പഠിക്കാനും സമയം കിട്ടി. അങ്ങനെ ആ അമ്മയ്ക്കും മകൾക്കും സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ