Schoolwiki സംരംഭത്തിൽ നിന്ന്
ലോകചരിത്രം തിരുത്തിയ കോവിഡ് കാലം.......
ഇന്ന് ലോകം അദൃശ്യമായ ഒരു ശക്തിയോട് യുദ്ധം ചെയ്യുകയാണ്. ലോകാരോഗ്യ സംഘടനയുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് വീട്ടിൽ അടച്ചുപൂട്ടി യിരിക്കുകയാണ് ജനങ്ങൾ.
ഇൗ ശക്തി ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനി ലാണ്. വുഹാനിൽ സമൂഹ്യമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് ഈ വാർത്ത പരന്നത്.
'കൈ കഴുകൂ,മുഖകവച്ചം ധരിക്കൂ' തുടങ്ങിയ ധാരാളം സന്ദേശങ്ങൾ വൈറലായി. അന്നുതന്നെ വുഹാണിലെ മാർക്കറ്റുകളെല്ലാം അടച്ചിട്ടിരുന്നു. ജനുവരി 1 ആം തിയതി ആണ് ഈ രോഘം വുഹനിൽ സ്ഥിരീകരിച്ചത്.
ജനുവരി 9 ആം തിയ്യതി രോഖത്തിന്റെ കാരണക്കരനെ കണ്ടെത്തി. ' നോവൽ കൊറോണ virus'
ജനുവരി 13 ആയപ്പോയേക്കും വുഹാൻ നിയന്ത്രണം വിട്ടു.
രണ്ടാമതായി തായ്ലൻഡിൽ രോഗം സ്ഥിരീകരിച്ചു.ദിവസങ്ങൾക്കകം വൈറസ് ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചു കഴിഞ്ഞിരുന്നു. പലരും അസുഖം ബാധിച്ചരുമായി സമ്പർക്കം പുലർതിയത്തോടെ രോഗം അവരിലേക്കും പടർന്നു. അടുത്ത 24 ദിവസമായപ്പോയേക്കും വുഹാനിൽ 25 മരണം. 50 ദശലക്ഷം ചൈനക്കാർ ലോക് ഡൗണിലുമായി. കൊറോണ ജീവനെടുത്ത ആദ്യ മെഡിക്കൽ പ്രഫഷണ്ലാണ് ഡോ. ലിയാങ് വുഡോങ്..
ജനുവരി 31 ആയപ്പഴേക്കും യു കെ യിലും സ്പെയിനിലും ഇറ്റ ലിയിലും അമേരിക്കയിലും രോഗം പടർന്നു.
ദിനംപ്രതി ഓരോ രാജ്യത്തേക്കും അവൻ പടർന്നു പിടിച്ചു. അവൻ നമ്മുടെ കൊച്ചു കേരളത്തിലുമെത്തി. ലോകത്ത് രോഗികളുടെ എണ്ണം ഉയർന്നു. മരണം ലക്ഷം കടന്നു.
നൂറിൽ കൂടുതൽ ദിവസങ്ങളായി ഈ യുദ്ധത്തിൽ നാം പടപൊരുതാൻ തുടങ്ങിയിട്ട്. കൊറോണയെ പരാജയപ്പെടുത്തി ജയം കൈവരിച്ചതിന് ശേഷമേ യുദ്ധക്കളത്തിൽ നിന്ന് ഇറങ്ങുകയുള്ളൂ എന്ന വാശിയുമായി പട പൊരു തുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. തന്റെ പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് നിന്ന് സ്വന്തം ജീവൻ പണയം വെച്ച് നമുക്ക് വേണ്ടി പൊരുതുന്ന ആരോഗ്യപ്രവർത്തകരും പോലീസുകാരും തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് നമ്മൾ മുന്നോട്ട് പോവണം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
|