മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/അമ്മു രക്ഷിച്ച കിളിക്കുഞ്ഞു
അമ്മു രക്ഷിച്ച കിളിക്കുഞ്ഞു
ഒരു ദിവസം അമ്മു സ്കൂളിലേക്ക് പോകുമ്പോൾ കുറ്റിച്ചെടിയുടെ അകത്തുനിന്ന് ഒരു ശബ്ദം കേട്ടു. അമ്മു പേടിച്ചു പോയി. അതൊരു കിളിക്കുഞ്ഞിന്റെ ശബ്ദം ആയിരുന്നു. അമ്മു ആ കിളിക്കുഞ്ഞിന്റെ അടുത്ത് പോയി. അത് കണ്ട കിളികുഞ്ഞു പേടിച്ചു വിറച്ചു. കാരണം തന്നെ ഉപദ്രവിക്കാനാണെന്നു കരുതി. പക്ഷെ അമ്മു പറഞ്ഞു. ""ഞാൻ നിന്നെ രക്ഷിക്കാനാണ് വന്നത്. """എന്നിട്ട് അമ്മു അതിനെയും കൂട്ടി തന്റെ വീട്ടിലേക് കൊണ്ടു പോയി. സ്കൂളിൽ പോകാതെ മടങ്ങി വരുന്ന മകളെ കണ്ടു അമ്മ ചോദിച്ചു. നീ എന്താ തിരിച്ചു വന്നത്. നിന്റെ കൈയിൽ എന്താ കിളിക്കുഞ്ഞു. എവിടുന്ന് കിട്ടി. അമ്മു പറഞ്ഞു. ഞാൻ സ്കൂളിൽ പോകുന്ന വഴിയിൽ ഇ കിളിക്കുഞ്ഞു കുറ്റിച്ചെടിയിൽ കിടന്നു വിഷമിച്ചു കരയുകയായിരുന്നു. അമ്മക്കിളിയെ കാണാതെയും, വിശന്നിട്ടും ആയിരിക്കും എന്നു കരുതി ഞാൻ ഇതിനെ ഇവിടെ കൊണ്ടുവന്നതാണ്. അമ്മു ആ കിളിക്കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു. അതിനെ നല്ല രീതിയിൽ പരിചരിച്ചു. ഭക്ഷണം നൽകി.. കിളിക്കുഞ്ഞു ഉഷാറായി പറന്നു കളിക്കാൻ തുടങ്ങി. ഇതു കണ്ട് അമ്മ പറഞ്ഞു അമ്മുവിനോട് എത്രയും പെട്ടന്ന് ഈ കിളിക്കുഞ്ഞിനെ അതിന്റ അമ്മയുടെ കൈകളിൽ എത്തിക്കണം. അതുകേട്ടു അമ്മു ആ കിളിക്കുഞ്ഞിനെ അതിന്റ അമ്മയുടെ അടുത്തേക്ക് പറത്തിവിട്ടു. അത് സന്തോഷത്തോടെ അമ്മുവിനോടും, അമ്മയോടും നന്ദി പറഞ്ഞു പറന്നുപോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ