കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13365 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്
  • രോഗപ്രതിരോധം*

 ലോകമെങ്ങും ചർച്ചചെയ്യുന്നത് കൊറോണ വൈറസിനെ പറ്റിയാണ്. മനുഷ്യ ജീവന് ഭീഷണിയായ കൊറോണ വൈറസ് ഒരു പുതിയ തരം വൈറസ് അല്ലെന്ന് അറിഞ്ഞിരിക്കുക. പലരും ഇത് ഒരു പുതിയ തരം വൈറസ് ആണെന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. നേരത്തെതന്നെ ചൈനയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട്
 പല രോഗങ്ങളും കണ്ടുവന്നിരുന്നു. പണ്ടുമുതൽതന്നെ കൊറോണ വൈറസ് ഉണ്ട്. അത് പിടിപെട്ടാൽ ജീവൻതന്നെ അപകടത്തിലാകും എന്ന് അറിഞ്ഞിരിക്കുക. മൂക്കൊലിപ്പും തുമ്മലും ഒക്കെയായി നമ്മൾ സാധാരണ ആണെന്ന് കരുതുന്നു ജലദോഷം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നു. വൈറസ് പടർന്ന് പിടിക്കാൻ അധികനേരം വേണ്ട എന്ന് തിരിച്ചറിയുക. ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ എന്താണോ അവ നന്നായി പാലിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് പനി, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വേഗത്തിൽ ചികിത്സ ആരംഭിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്യുക. നിങ്ങളുടെ കൈകൾ നന്നായി വൃത്തിയാക്കുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. വായ മൂക്ക്, കണ്ണ് എന്നിവ ഇടയ്ക്കിടക്ക് തൊടാതെ ഇരിക്കുക. നിലത്തും മറ്റും തുപ്പുന്നത്ഒഴിവാക്കാൻ ശ്രമിക്കുക. യാത്രകൾ ഒഴിവാക്കുക. ആവശ്യമായ മുൻകരുതൽ എല്ലാം എടുക്കുക.
           ഹിസാന പി വി
            7എ
കാഞ്ഞിരോട് എ യു പി സ്കൂൾ

 

ഹിസാന പി വി
7 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം