ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ മാജിക്കൽ വേൾഡ്
മാജിക്കൽ വേൾഡ്
പ്രകൃതിയെ ഇഷ്ടപ്പെടുന്ന പത്ത് വയസ്സുകാരിയായ അവി. രാവിലെ എണീക്കുമ്പോൾ കിളികളുടെ ശബ്ദം കേട്ടുണരണം, പൂക്കൾക്ക് വെള്ളമൊഴിക്കണം, മരത്തിനു ചുവട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കണം, മാമ്പഴം എറിഞ്ഞു വീഴ്ത്തി കഴിക്കണം ഇവയെല്ലാം അവിയുടെ ആഗ്രഹങ്ങളാണ് . പക്ഷേ, അവിക്ക് ഇതൊന്നും അനുഭവിക്കാൻ സാധിക്കില്ല . അവി താമസിക്കുന്നത് ഫ്ലാറ്റിലാണ്.ഈ ആഗ്രഹങ്ങൾ എല്ലാം അവിക്ക് അച്ഛനോടും അമ്മയോടും പറയണമെന്നുണ്ട്. പക്ഷേ, കഴിയില്ല. കാരണം, അവിയുടെ വാക്കുകൾക്ക് അവിടെ പ്രസക്തിയില്ല. അവൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയ കുട്ടിയല്ലേ. അവിയുടെ വാക്കിന് അവിടെ പ്രസക്തി ഉണ്ടെങ്കിൽ തന്നെ പണത്തിൻറെ ഹുങ്ക് കാട്ടി നടക്കുന്ന അവരോട് പറഞ്ഞിട്ടെന്തു കാര്യം?.അവി ഈ ആഗ്രഹങ്ങൾ നടക്കണേ എന്ന് ആഗ്രഹിച്ച് ഓരോദിവസവും കഴിച്ചുകൂട്ടി. അവി വലുതാകുന്തോറും അവളുടെ ആഗ്രഹങ്ങൾക്ക് ശക്തി കൂടി കൊണ്ടിരുന്നു. അവൾ അതിന് പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, എന്തുകാര്യം?. കാലം മാറിപ്പോയി ഒരുപാട് മാറിപ്പോയി.മരങ്ങളെല്ലാം മുറിച്ചു കളയുന്നു .ജീവികളെല്ലാം പിടിച്ച് അടിമപ്പണി ചെയ്യിപ്പിക്കുന്നു അവയെ കൊല്ലുന്നു. തന്തി കൺമുന്നിൽ കാണുന്ന ഈ ക്രൂരതയെ തടുക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ, തൻറെ ജീവൻ നിലനിർത്തുന്ന ഭൂമിയെ സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്നൊക്കെ ഓർത്ത് അവി സങ്കടപ്പെട്ടു. ഇതൊക്കെ കണ്ട് അവിയുടെ പ്രതീക്ഷ കുറഞ്ഞുവന്നു. തനിക്ക് ഒരിക്കലും മരച്ചുവട്ടിൽ ഇരിക്കാൻ കഴിയില്ലെ, നഷ്ടപ്പെട്ടുപോയ ആ ബാല്യം എനിക്കിപ്പോൾ ആസ്വദിക്കാൻ കഴിയില്ലേ. ഇതൊക്കെ ഓർത്ത് അവി വീണ്ടും സങ്കടപ്പെട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ