സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം, മാനവിക ശാക്തീകരണത്തിന്
രോഗപ്രതിരോധം, മാനവിക ശാക്തീകരണത്തിന്
രോഗം എന്നത് സ്വാഭാവികമാണ്. എന്നാലിന്ന് കോവിഡ് 19 എന്ന ഒരു കുഞ്ഞൻ വൈറസിനു മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ രോഗം എന്ന പദം നമ്മെ ഭീതിയുടെ ആഴങ്ങളിലേക്ക് നയിക്കുന്നു. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആവർത്തിക്കുമ്പോൾ ഓരോ വ്യക്തിയുടെ ഉള്ളിലും ഭീതിയാകുന്ന തീ ആളിക്കത്തുകയാണ്.
ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി എല്ലാവർഷവും നാം ആചരിക്കാറുണ്ട്. എന്നാൽ ഈ വർഷത്തെ ആരോഗ്യദിനം നമുക്ക് വളരെ പ്രധാപ്പെട്ടതായിരുന്നു. സ്വന്തം ജീവനെ വകവെയ്ക്കാതെ കൊറോണയുടെ പിടിയിലമരുന്ന രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ളതായിരുന്നു ഈ വർഷത്തെ ആരോഗ്യദിനം. ഈയൊരവസ്ഥയിൽ നിന്നും ലോകത്തെ കരകയറ്റാൻ അവർക്കുമാത്രമേ സാധിക്കൂ. അതിനാൽ തന്നെ ഇന്നത്തെ യഥാർത്ഥ 'സൂപ്പർ ഹീറോസ് ' അവർ തന്നെയാണ്.
രോഗത്തെ പ്രതിരോധിക്കാൻ ആവശ്യം ആരോഗ്യമാണ്. പ്രത്യേകിച്ച് ഈയവസ്ഥയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആരോഗ്യം. "നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം" എന്ന് അർനോഡ് ഗ്ലാസോ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് നമുക്കിപ്പോൾ ഊഹിക്കാം. അതിനാൽ ഈ രോഗത്തെ നമ്മുടെ ലോകത്ത് നിന്നും അപ്പാടെ തുടച്ചു നീക്കാൻ രോഗപ്രതിരോധം അനിവാര്യമാണ്. കൂടാതെ ഈ ദിനങ്ങളിൽ മറ്റൊന്ന് കൂടി നാം മുറുകെ പിടിക്കണം - 'പ്രാർത്ഥന'. ഇനിയുള്ള ദിനങ്ങൾ നന്നായി മുന്നോട്ടു പോകാൻ ദൈവീക ചൈതന്യവും നമുക്ക് ആവശ്യമുണ്ട്.
നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാർ കൊറോണയെ നിയന്ത്രിക്കാൻ ഒത്തിരിയേറെ നിർദേശങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്. അതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീടുകളിൽ കഴിയാം. നമ്മുടെ സർക്കാർ ഒത്തിരിയേറെ സഹായങ്ങൾ ഈ ലോക്‌ഡോണുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്തു തരുന്നുണ്ട്. അതിനാൽ ഓരോ വ്യക്തിയുടെയും സഹകരണം ഇതിന് അത്യന്താപേക്ഷിതമാണ്.
അമേരിക്കയടക്കമുള്ള എല്ലാ വൻ വികസിത രാജ്യങ്ങളിലും കൊറോണ ഇന്ന് ആർത്തിരമ്പുകയാണ്. ഈ മഹാമാരിയിൽ നിന്നും കരകയറാൻ ഇനി ഒരു വഴിയേ ഉളളൂ - സാമൂഹിക അകലം പാലിക്കൽ. എത്ര ജീവനുകളാണ് ഇപ്പോൾ ഒരു വൈറസിനാൽ നഷ്ടമായിരിക്കുന്നത്. ഇനിയും ഇത് തുടരാൻ നാം അനുവദിച്ചുകൂടാ. അതിനാൽ മനസ്സിനെ ഒറ്റക്കെട്ടാക്കി, പ്രത്യാശയാകുന്ന പ്രകാശ കിരണങ്ങൾ കൊണ്ട് നമുക്കീ മഹാമാരിയെ അതിജീവിക്കാം, അല്ല അതിജീവിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ