ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/ആർദ്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayeshndh (സംവാദം | സംഭാവനകൾ) (' <center> <poem> ആർദ്രം നീണ്ട പ്രവാസത്തിന്റെ വറുതികൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ആർദ്രം

നീണ്ട പ്രവാസത്തിന്റെ
വറുതികൾക്ക് വിരാമമിട്ടപ്പോൾ
അവളുടെ കണ്ണുകളിൽ
പ്രതീക്ഷയുണ്ടായിരുന്നു...
കാലം കഴിഞ്ഞുപോകെ
പ്രിയതമനുമൊത്തുള്ള
ചേതോഹരങ്ങളാം ഓർമ്മകൾക്കൊപ്പം
അവൾ വരവും കാത്തിരുന്നു.
കാലം കോവിഡിന്റെ
ഭീതിയിലകപ്പെട്ടപ്പോൾ
പ്രവാസത്തിന്റെ വിഹ്വലതകളോർത്ത്
അവളുടെ കണ്ണുകളിൽ
ഈറനണിഞ്ഞു.
 

ആദിത്യ.
8 A ജി.എച്ച്.എസ്.എസ്. പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത