ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/പൊലിഞ്ഞു പോകുന്ന ജനങ്ങൾ
പൊലിഞ്ഞു പോകുന്ന ജനങ്ങൾ
2020 പാരിൽ നിന്നു പെയ്തിറങ്ങിയ ചൈനയിലെ കൊറോണ എന്ന മഹാമാരിയെ തുടർന്ന് നമ്മുടെ ഭൂലോകം ആകെ പകച്ചുപോയി.ഇന്ന് നമ്മൾ കാണുന്നവർ നാളെ ഇല്ല, നാളെ നാം ഉണ്ടാവും എന്ന് ആർക്കറിയാം. ശാസ്ത്രം ബഹുദൂരം വളർന്നു എന്നും കൊറോണയുടെ മുന്നിൽ തരിച്ചുനിന്നു എന്നും പണമെത്ര ഉണ്ടായിട്ടും കാര്യവുമില്ലെന്നും നമുക്ക് ഈ കൊറോണ എന്ന മഹാമാരിയിലൂടെ മനസ്സിലാകും. നമ്മൾ പാലിക്കേണ്ട കടമകൾ നമ്മൾ എന്നുംതന്നെ ചെയ്യേണ്ടതാണ്. അതിൽ ഒരു കാര്യമാണ് വെളിയിൽ പോയാൽ പരിചയമുള്ള ഒരാളെ കണ്ടാൽ കൈകൾ പരസ്പരം സ്പർശിക്കാതെ ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക, ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല യോ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പൊത്തി പിടിക്കുക. ടിഷ്യൂ പേപ്പർ ഉപയോഗിക്കുകയാണെങ്കിൽ അത് ഡെസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക, തൂവാല ഉപയോഗിക്കുകയാണെങ്കിൽ നമ്മൾ നന്നായി കഴുകി സൂക്ഷിക്കുക.ഇപ്പോൾ നമ്മുടെ നാട്ടിൽ ലോക്ഡൗൺ ആണ്. അതുകൊണ്ട് ആരും ആവശ്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങിയാൽ പാടില്ല അതിനു പകരം നമ്മുടെ വീട് വൃത്തിയാക്കുക, പിന്നീട് കുപ്പികളിൽ പെയിന്റ് ചെയ്യുക, ചിത്രം വരയ്ക്കുക അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യുക. ഞാൻ എല്ലാവരോടും ഒരു ചോദ്യം ചോദിക്കുകയാണ്, നിങ്ങളെല്ലാവരും മാസ്കും ഗ്ലാസും ഉപയോഗിക്കാറുണ്ടോ? ഞാൻ ചോദിച്ചതിനുള്ള മറുപടിയാണ് ഇപ്പോഴും ആരും ചെയ്യേണ്ട കർമങ്ങൾ ചെയ്യുന്നില്ല. ഇനിയും മാസ്ക് ഹാൻഡ് സാനിറ്ററി ബ്ലൗസും ഉപയോഗിക്കാത്തവർ ഇപ്പോൾ തന്നെ എല്ലാവരും ഇത് ഉപയോഗിക്കണം നമ്മൾക്കറിയാം ഇത് ഉപയോഗിക്കുന്നത് കൊവിഡ് തുരത്താൻ ആണ്. നമ്മൾ ചെയ്യേണ്ട കർമ്മങ്ങൾ പാലിക്കുക നമുക്ക് രക്ഷയ്ക്കായി കൂടുതൽ അതിജീവന മാർഗ്ഗങ്ങൾ തരുന്ന ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് ഒരായിരം നന്ദി. സ്വന്തം ആരോഗ്യം വീക്ഷിക്കാതെ നിന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരായിരം നന്ദി.മുഖ്യമന്ത്രി പിണറായി വിജയൻ സാർ കേരളത്തിലെ കൃത്യമായി നയിച്ചു. ഇപ്രകാരം പ്രവർത്തിച്ച മന്ത്രിക്ക് ഒരായിരം നന്ദി പറയുന്നു. രാവും പകലും നിയമങ്ങൾ പാലിച്ച് തീവ്രമായ ചൂടിൽ വിയർത്തൊലിച്ചു തീവ്രത വെടിഞ്ഞ് നിയമപാലകർ ആയ പോലീസുകാർക്ക് ഒരായിരം നന്ദി. എല്ലാവരും ഇതിൽ പങ്കാളികളാവുക കൊറോണ എന്ന മഹാമാരി ഒറ്റക്കെട്ടായി വീട്ടിൽനിന്ന് നേരിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ