മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം ശുചിത്വത്തിലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം ശുചിത്വത്തിലൂടെ

പരിസ്ഥിതി ദൈവത്തിന്റെ അനുഗ്രഹമാണ് അത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് നാം ശുചിത്വം ഉള്ളവർ ആയിരിക്കണം വ്യക്തിശുചിത്വം മാത്രം പോര പരിസരവും സ്ക്കൂളും വീടും പൊയ്‌ഹുസ്റ്റളവും ഒകെ നാം വൃത്തിയാക്കണം നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പ്രാധ്യാനം നൽകിയിരുന്നു ശുദ്ധിയുള്ളവർ നല്ലമനസ്സിന്റെ ഉടമകളാണ് ശുചിത്വം പാലിക്കാത്തതുകൊണ്ടാണ് നാം ഇന്ന് കൊറോണ പോലെയുള്ള പകർച്ചവ്യാധികൾ അനുഭവിക്കുന്നത് .ശുചിത്വം പാലിച്ചാൽ നമ്മുക്ക് പരമാവധി രോഗങ്ങൾ തടയാം . ആഴ്ചയിൽ ഒരിക്കൽ നാം ഡ്രൈഡേ ആചരിക്കുക മുറ്റം അടിച്ചു വരുക കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കുക തുടങ്ങിയവയിലൂടെ പരിസരശുചിത്വവും നഖം മുറിക്കുക കുളിക്കുക വൃത്തിയുള്ളവസ്ത്രം ധരിക്കുക തുടങ്ങിയവയിലൂടെ വ്യക്തിജീവിതം പാലിച്ചാൽ പരിസ്ഥിതിയെ പരിസ്ഥിതിയെ സംരക്ഷിക്കുവാനും അതിലൂടെ രോഗത്തിൽ നിന്ന് രക്ഷ നേടാം . നാം ഇന്ന് നേരിടുന്ന കൊറോണ വൈറസിനെ അകറ്റാൻ ഇടയ്‌ക്കിടെ കൈയും മുഖവും കഴുകികൊണ്ടിരികുന്നു ഏത് ഒരു ശുചിത്വത്തിന്റെ ഭാഗമാണ് .


ഇന്ന് നാം ഏത്‌ രോഗം വന്നാലും ഉടൻ കഴിക്കുക ഇംഗ്ലീഷ് മരുന്നുകളാണ് എന്നാൽ നാം ഒരു സത്യം ഇന്നുവരെ മനസ്സിലാക്കിയില്ല ഇംഗ്ലീഷ് മരുന്ന് രോഗം മാറുമെങ്കിലും ദോഷഫലങ്ങളുണ്ട് .എന്നാൽ നമ്മുടെ രോഗങ്ങൾക്കുള്ള മരുന്നുകൾ പരിസ്ഥിതിയിൽ നിന്ന് തന്നെ നമ്മുക്കലഭിക്കും .വിവിധ ഓഷധസസ്യങ്ങളും മറ്റു പ്രതിരോധിക്കാൻ ഉചിതമായ ഒരു മാർഗമാണ് ശുചിത്വം .പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു

ശുചിത്വകേരളം സുന്ദര കേരളം

മുഹമ്മദ് ഷസിൻ
4 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണുർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം