സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഭൂമിയിലുള്ള എല്ലാ ചരാചരങ്ങളും കൂടിച്ചേരുന്നതിലൂടെ ഉണ്ടാകുന്നതാണ് പരിസ്ഥിതി. ഈ പ്രകൃതിയിൽ ഉള്ള എല്ലാ ജീവജാലങ്ങളും അനോന്യം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളും ഒറ്റക്കെട്ടായി ആണ്‌ ജീവിക്കുന്നത്. വനനശീകരം, ജലമലിനീകരണം, വായുമലിനീകരണം എന്നിവയാണ് പരിസ്ഥിതിയെ മലിനമാക്കുന്നത്‌. ഈ മലിനീകരണത്തിലൂടെ വൻദുരന്തഘങ്ങളാണ് വന്നുചേരുന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം എന്നിവ വനനശീകരണത്തിലൂടെ ജലദൗർലഭയം ഉണ്ടാക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്നിവ വനനശീകരണത്തിലൂടെ ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കർത്തവ്യമുണ്ട്. നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ പരിസ്ഥിതി നമ്മളെയും സംരക്ഷിക്കും. പുരാണങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു നമ്മളുടെ പൂർവികർ. പൂർവികർ പരിസ്ഥിതിയെ ആരാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ മനുഷ്യവർഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ കാലാവസ്ഥ മാറ്റം ജല ദൗർലഭ്യം എന്നിവ ഉണ്ടാകുന്നത്. പ്രകൃതിയെ നമ്മൾ നശിപ്പിക്കാതിരിക്കുക. നശിപ്പിക്കുന്നതിനു പകരം അതിനെ സംരക്ഷിക്കുക. പരിസ്ഥിതി നമ്മളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നമ്മൾ അതിനെ നശിപ്പിക്കുന്നത്. അതുകൊണ്ട് നമ്മൾ ഒരു തെറ്റും ചെയ്യാതെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. അതിനു പകരം നമ്മൾ പ്രകൃതിയെ സംരക്ഷിക്കുക.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് എല്ലാ ജീവജാലങ്ങളുടെയും കടമയാണ്. പ്രകൃതി അമൂല്യമാണ് നമ്മൾ അതിനെ സംരക്ഷിക്കണം. പരിസ്ഥിതി ഉണ്ടെങ്കിലേ ജീവനൊള്ളു. പരിസ്ഥിതി ഇല്ലെങ്കിൽ ജീവൻ ഇല്ല. അതുകൊണ്ടു ഒറ്റക്കെട്ടായി നിന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. അങ്ങനെ പരിസ്ഥിതിയെ മലിനമാക്കാതെ സംരക്ഷിക്കാം.

അർജുൻ എച്
8 D സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം