ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ഓർമ്മയിൽ
ഓർമ്മയിൽ
നിലാവിൻറെ രാത്രി പൊഴിഞ്ഞു. പൊന്നിൻ വെളിച്ചം തൂകി സൂര്യൻ കൺചിമ്മി. അവൾ ഓർത്തു. എല്ലാം എനിക്ക് മുത്തശ്ശി ആയിരുന്നു. കുളിക്കാനും കളിക്കാനും കഥ പറഞ്ഞുറക്കാനുമെല്ലാം മുത്തശ്ശി കൂടുമായിരുന്നു. പെട്ടെന്നണ് അച്ഛന് നഗരത്തിലേയ്ക്ക് സ്ഥലം മാറ്റം വന്നത്. അങ്ങനെ ഗ്രാമം വിട്ട് ഞങ്ങൾ നഗരത്തിന്റെ സന്തതികളായി. ഇന്നാണ് ആ ദിനം.എനിക്ക് ഏറേ ഇഷ്ടമുള്ള ദിനം. കാരണം അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന മുത്തശ്ശിയെ കാണാൻ പോകുന്നത് ഇന്നാണ്. അവൾക്ക് ഈ യാത്രയും ഏറെ പ്രിയപ്പെട്ടതാണ്.കൊതിച്ചിരുന്നതാണ് വഴിയോരക്കാഴ്ചകൾ കാണാനും ഗ്രാമഭംഗി ആസ്വദിക്കാനും കിട്ടുന്ന അവസരമാണ്. യാത്രയിലുടനീളം ഗ്രാമത്തെക്കുറിച്ചും കാഴ്ചകളെ കുറിച്ചും ഒാർത്തു കൊണ്ടേയിരുന്നു.പാടത്തിന്റെ നടവരമ്പിലൂടെയും പുഴയോരത്തുകൂടേയും മുത്തശ്ശിയുടെ കൈയും പിടിച്ച് നടക്കുമ്പോൾ വല്ലാത്ത ഒരു ആഹ്ലാദം അലതല്ലി.ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നുപോയി. വല്ലാത്ത വിഷമത്തോടെ ആണ് അന്ന് ഉറങ്ങിയത്. നാളെ തിരിച്ചു പോകുകയാണ്. മനസ്സില്ലാമനസ്സോടെ മുത്തശ്ശി കൂടെ ഞങ്ങളോടൊപ്പം വരുമോ....... അവൾ പറഞ്ഞുനോക്കി. യാത്രയിലെ ഉറക്കത്തിൽ അവൾ സ്വപ്നത്തിലേയ്ക്ക് വഴുതിവീണു. അവളുടെ വാശിയിൽ മുത്തശ്ശിയെ നഗരത്തിലേക്ക് കൊണ്ടുവന്നു. നഗരത്തിലെ വീട്ടിൽ അവർ ഒരുമിച്ച് കളിക്കുന്നു. മുത്തശ്ശി കഥകൾ പറഞ്ഞു തരുന്നു......... ഒരുമിച്ച് സന്തോഷത്തോടെ കളിക്കുന്നു. കോഫി.... കോഫി......... അവൾ ഞെട്ടി ഉണർന്നു...... ചായ വില....... അവളുടെ അടുത്ത് മുത്തശ്ശി ഇല്ല എന്ന് മനസ്സിലാക്കിയ അവൾ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.തനിക്ക് ആ സൗഭാഗ്യം ഒരു സ്വപ്നമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ