ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്


കൊറോണക്കാലം എന്നാൽ ഒരു തിരിച്ചു പോക്കാണ്

പഴമയിലേക്കല്ല തനിമയിലേക്ക്,

 പുതിയ തിരിച്ചറിവുകളിലേക്ക്,

 പരിചയം ഇല്ലാത്ത പുതിയ കാഴ്ചകളിലേക്ക്,

 പുതിയ കേൾവി യിലേക്ക്.

 കൊറോണക്കാലം എന്നാൽ

 പ്രസംഗത്തിൽ മാത്രം കേട്ട് ശീലിച്ച

 മതസൗഹാർദ ത്തിൻറെ കാലം എന്നല്ല.

 വ്രണപ്പെടുന്ന മതവികാരം

 പൊള്ളയായ വാചകങ്ങൾ ആണെന്ന്

 തിരിച്ചറിഞ്ഞ കാലം കൂടിയാണ്.

 ദൈവത്തിനും മനുഷ്യനും ഇടയിൽ

 ഇടനിലക്കാരൻ ആവശ്യമില്ലെന്ന് മനസ്സിലാക്കിയത്

 ഈ കൊറോണ കാലത്ത് ആണ് .

 ഓരോ കാഴ്ചകളെയും കേൾവി കളെയും

 തിരിച്ചറിവുകൾ ആയി മെരുക്കി എടുക്കുന്നു

 ഈ കൊറോണക്കാലം.

 

വിജയലക്ഷ്മി
9A ജി എച്ച് എസ് എസ് കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത