ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/വേണം പരിസ്ഥിതിമലിനീകരണത്തിന് ലോക്ക്ഡൌൺ
വേണം പരിസ്ഥിതി മലിനീകരണത്തിന് ലോക്ക്ഡൌൺ
എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി?!
എത്ര മനോഹരമായ കാഴ്ചകളാണ് നമ്മുടെ പ്രകൃതിയിലുള്ളത്.?ഇഴജന്തുക്കൾ,പറവകൾ, സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, കായ്ക്കനികൾ,മലകൾ,കാടുകൾ,നദികൾ,സമുദ്രങ്ങൾ,തണ്ണീർതടങ്ങൾ, സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് ഒരുപാട് സൃഷ്ടികളാണ് നമ്മുടെ പ്രകൃതിയെ ഇങ്ങനെ ഭംഗിയാക്കുന്നത്.ഇവയൊന്നും ഇല്ലെങ്കിൽ നമ്മുടെ ഭൂമി തന്നെ ഇല്ല. വനങ്ങൾ ഭൂമിയുടെ ശ്വാസകോശമാണ്. തണ്ണീർത്തടങ്ങൾ ഭൂമിയുടെ വൃക്കയും.നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നത് വൃക്കകളാണ്.എന്നാൽ ഭൂമിയെ സംബന്ധിച്ചെടുത്തോളം അതിലും വലിയ പ്രവർത്തനമാണ് തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്.അവയെല്ലാം ഭൂമിയെ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രകൃതിയുടെ പരിസ്ഥിതി സന്തുലനത്തിൽ കാടുകളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. കുന്നുകളുടെയും പർവ തങ്ങളുടെയും ചെരിഞ്ഞ പ്രതലങ്ങളിലുള്ള മണ്ണൊലിപ്പ് തടയുന്നതും വനങ്ങളാണ്.നമ്മുടെ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അതിന് പ്രകൃതിയോട് ചെയ്യാവുന്ന നല്ലകാര്യങ്ങൾ അവ ചെയ്യുന്നുണ്ട്.പക്ഷെ നാം മനുഷ്യർ ക്രൂരതകൾ മാത്രമാണ് ചെയ്യുന്നത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം