ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/വേണം പരിസ്ഥിതിമലിനീകരണത്തിന് ലോക്ക്ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskuruka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേണം പരിസ്ഥിതി മലിനീകരണത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം പരിസ്ഥിതി മലിനീകരണത്തിന് ലോക്ക്ഡൌൺ

എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി?! എത്ര മനോഹരമായ കാഴ്ചകളാണ് നമ്മുടെ പ്രകൃതിയിലുള്ളത്.?ഇഴജന്തുക്കൾ,പറവകൾ, സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, കായ്ക്കനികൾ,മലകൾ,കാടുകൾ,നദികൾ,സമുദ്രങ്ങൾ,തണ്ണീർതടങ്ങൾ, സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് ഒരുപാട് സൃഷ്ടികളാണ് നമ്മുടെ പ്രകൃതിയെ ഇങ്ങനെ ഭംഗിയാക്കുന്നത്.ഇവയൊന്നും ഇല്ലെങ്കിൽ നമ്മുടെ ഭൂമി തന്നെ ഇല്ല. വനങ്ങൾ ഭൂമിയുടെ ശ്വാസകോശമാണ്. തണ്ണീർത്തടങ്ങൾ ഭൂമിയുടെ വൃക്കയും.നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നത് വൃക്കകളാണ്.എന്നാൽ ഭൂമിയെ സംബന്ധിച്ചെടുത്തോളം അതിലും വലിയ പ്രവർത്തനമാണ് തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്.അവയെല്ലാം ഭൂമിയെ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രകൃതിയുടെ പരിസ്ഥിതി സന്തുലനത്തിൽ കാടുകളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. കുന്നുകളുടെയും പർവ തങ്ങളുടെയും ചെരിഞ്ഞ പ്രതലങ്ങളിലുള്ള മണ്ണൊലിപ്പ് തടയുന്നതും വനങ്ങളാണ്.നമ്മുടെ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അതിന് പ്രകൃതിയോട് ചെയ്യാവുന്ന നല്ലകാര്യങ്ങൾ അവ ചെയ്യുന്നുണ്ട്.പക്ഷെ നാം മനുഷ്യർ ക്രൂരതകൾ മാത്രമാണ് ചെയ്യുന്നത്.

     ഈ ഭൂമി ആർക്കാണ് സ്വന്തം?!ഉറപ്പായും മനുഷ്യർക്ക് മാത്രം അല്ല. എല്ലാ ജീവജാലങ്ങൾക്കും സ്വന്തമാണ് ഈ ഭൂമി.നാം മനുഷ്യർ കാട്ടിക്കൂട്ടുന്ന അക്രമപ്രവർത്തനങ്ങൾ കാരണം നമ്മുടെ പരിസ്ഥിതി മരിച്ചു കൊണ്ടിരിക്കുകയാണ്.മനുഷ്യ പ്രവർത്തനത്താൽ കരയിലും കടലിലും നാശം വ്യാപകമായിരുന്നു.എന്തെല്ലാം നാശങ്ങളാണ് നാം പ്രകൃതിയോട്, ഭൂമിയോട് കാണിച്ചുകൊണ്ടിരിക്കുന്നത്? ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങൾ നാം ഇപ്പോൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.വനങ്ങൾ വെട്ടി നിരത്തി വലിയ വലിയ ഫാക്ടറികളും കൂറ്റൻ കെട്ടിടങ്ങളും പണിയുന്നു.വൃക്ഷങ്ങൾ വെട്ടുന്നു.വയലുകൾ നാം മണ്ണിട്ട് നിരത്തി വീടുകളും മറ്റും പണിയുന്നു.എത്ര ക്രൂരമായ പ്രവർത്തനങ്ങളാണ് നാം നമ്മുടെ പാവം പ്രകൃതിയെ ചെയ്യുന്നത്. ഫാക്ടറികളിൽ നിന്നുള്ള മാലിന്യപുക വായു മലിനീകരണം ഉണ്ടാക്കുന്നു.നാം പ്ലാസ്റ്റികുകളും മറ്റും വലിച്ചെറിയുന്നതിനാൽ മണ്ണ് മലിനമാകുന്നു.നാം പുഴകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കാരണം  വെള്ളം മലിനമാകുന്നു.കടലുകളെ നാം മാലിന്യ കൂമ്പാരത്തിന്റെ കുപ്പതൊട്ടിയാക്കി മാറ്റിയിരിക്കുന്നു. 
     പക്ഷെ ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്ത് എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ പ്രകൃതിയിൽ സംഭവിക്കുന്നത്.നിര ത്തിൽ വാഹനങ്ങൾ ഓടാത്തതുകൊണ്ട് വായു മലിനീകരണം നന്നേ കുറഞ്ഞിരിക്കുന്നു.ചെടികളും,പുൽക്കൊടികളും,വള്ളിപ്പടർപ്പുകളും,മരങ്ങളും നമ്മെ നോക്കി പുഞ്ചിരിക്കുന്നു.കപ്പലുകളും,മീൻപിടുത്തക്കാരും,അലക്കലും,കുളിക്കലും എല്ലാം ഇല്ലാതായപ്പോൾ ആറ്റിലെയും കടലിലെയും വെള്ളം തെളിയുന്നു.ഇങ്ങനെ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 
    ഇനിയും ഭൂമിയെ ഇങ്ങനെ നശിപ്പിക്കാൻ വിട്ടു കൊടുക്കാമോ?? നാം കുട്ടികളാണ് ഇനിയും ഇവിടെ വളരെ കാലം ജീവിക്കേണ്ടവർ.നമുക്കും കൂട്ടുകൂടാം നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടി,നമ്മുടെ ഭൂമിയുടെ നിലനിൽപിന് വേണ്ടി..അതൊരു ധർമ്മമാണ്...നന്മയാണ്...
   പ്രകൃതിയുടെ നിലനില്പിനായി നമുക്കും പ്രവർത്തിക്കാനും ശബ്ദമുയർത്താനും ബാധ്യത ഉണ്ടെന്ന് ഓർക്കുക...
ഹിദാ സെറിൻ പി
8 സി ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം