ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസ് ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ദിനങ്ങൾ

പ്രകൃതിയോ നാശം വിതച്ചു കൊയ്യുന്നു
നിൻ തലമുറ വൈറസിൻ മുൾമുനയാൽ
പ്രളയത്തിൽ,കൊടുങ്കാറ്റിൽ
വരൾച്ചയിൽ കാട്ടുതീയിത്‌
പ്രകൃതി തൻ താണ്ഢവ-
നൃത്തങ്ങളിൽ
അകലുവിൻ കൈവിട്ട്
ഞൊടിയിടയിൽ തന്നെ
കഴുകിടാം ഹസ്തം പതിപ്പിച്ചു തന്നെ
കരുതലാം കൈത്താങ്ങ് ഹൃദയത്തിലേന്തി
ഒഴിപ്പിച്ചു വീട്ടിടാം എന്നേക്കുമായ്
ചിരിയില്ല, കളിയില്ല ദിനങ്ങൾ തൻ മാത്രയിൽ
വൈറസിൻ കരങ്ങളാൽ
ഭൂമിയിപ്പോൾ
ആടിയുലയുന്ന-
വൃക്ഷങ്ങൾ പോലെതൻ
വൈറസിൻ കണങ്ങൾ വിശന്നു ഭൂമിയിലിപ്പോൾ
ഒരു മാത്ര നേരം നാം ശ്രമിച്ചിടുകയും-
ദിനമാത്രമായത് മാറി വന്നുവോ
സൂഷ്മാണു നാശം- വിതച്ചു കൊയ്യുന്നു
ദാഹിച്ചു പങ്കിടാൻ
മനുഷ്യ തനുവിനെ പടരുന്നു നിത്യേന ഭയമേതുമില്ലാതെ
പടരുന്നു മരണത്തിൻ -
മണമങ്ങുമിങ്ങും
ഈ കടുത്ത വേനൽചൂടിന്െറ -
ആഗോള താപനത്തിൽ
നിൻ മക്കൾ ഭയന്നുഴറുന്ന
മാരകമാം-
"കൊറോണ തൻ -
വൈറസ് ദിനങ്ങൾ "
മനുഷ്യന്റെ പാപങ്ങളാണേൽ-
ദൈവമേ നീ വേഗം
വരേണമേ.

അഭിജിത്ത് എ.എസ്
9ബി ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത