എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''എന്താണ് പരിസ്ഥിതി? '''
എന്താണ് പരിസ്ഥിതി?
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പേര് പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത്.ഇതിന്റെ കാണാപ്പുറങ്ങിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക.കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഈ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ്.നമ്മളും, മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്.അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,ഉൾക്കൊള്ളാനുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ്,ഇവിടെഅതിനെ നമുക്ക് കണ്ടെത്താനാവൂ. യൊക്കെ ആകെത്തുകയായി ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമേ കണ്ടെത്താനാവൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയുള്ളൂ.മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു.അവന്റെ ജീവിതലക്ഷ്യങ്ങൾ എന്തൊക്കെയാണ്?ഇതിനെക്കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു. ആത്മീയസുഖങ്ങളെക്കാൾ വലുതായി ഇന്ദ്രിയസുഖങ്ങളെന്ന് ധരിച്ചു.അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്.അത് നമ്മുടെ പൂർവികരുടെ പൂർവികർ സ്വായത്തമാക്കിയിരിക്കുന്നു.അതിനാൽ അവർ 'സച്ചിദാനന്ദന്മാരായിരുന്നു'. അങ്ങനെ നേരിടുന്ന ആനന്ദം അവരെ മഹന് വത്കരിച്ചു.ആയതിനാൽ അവരുടെ 'ജീനിയസ്' അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയുവാനുമുള്ള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി.ഇന്ന് മനുഷ്യർ അവനവന്റെ 'ജീനിയസ്' കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത് ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും, നൈമിഷികവും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവയുമായി മാറുകയും ചെയ്യുന്നു.അങ്ങിനെ ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ |