ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതി പരമ പ്രധാനം
പരിസ്ഥിതി പരമ പ്രധാനം പ്രകൃതിയുടെ സന്തുലിത്തവസ്ഥയിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഉർജ്ജ്സ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോക രാഷ്ട്രങ്ങൾക് പ്രേരകാശക്തിയായത്.
നൈസർഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെ ആണ് പരിസ്ഥിതി സംരക്ഷണം എന്നത് കൊണ്ട് അർഥമാക്കുന്നത്. വ്യക്തിതലത്തിലോ, സംഘടനാ തലത്തിലോ അല്ലെങ്കിൽ ഗവണ്മെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ ചെയ്തു വരുന്നു. സമ്മർദം മൂലം അമിത വിഭവ ഉപയോഗം, ജനസംഖ്യ, ശാസ്ത്ര സാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദങ്ങൾ അതിന്റെ ക്ഷയത്തിനും ചിലപ്പോൾ എന്നെന്നേക്കുമായുള്ള അധഃപദ്ധനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞു 1960 മുതൽ പരിസ്ഥിതി സംഘടനകളും ഗവണ്മെന്റുകളും നടത്തുന്ന പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു അവബോധം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബോൺഡൈയോക്സൈഡ് സ്വീകരിച്ചു താപനില നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു. മണ്ണിന്റെ നഷ്ടപ്പെട്ട സ്വാഭാവികത തിരിച്ചു കൊണ്ട് വരുവാൻ കഴിയില്ലെങ്കിലും ശാസ്ത്രീയമായ ചില രീതികളിലൂടെ മണ്ണിന്റെ ഗുണം നിലനിർത്താം. മഴക്കാലത്തു മണ്ണൊലിപ്പ് തടയുന്നതിനായി കുന്നിൻ ചെരിവുകളിലും മറ്റു ചരിഞ്ഞ പ്രദേശങ്ങളും തട്ടുകളായി തിരിക്കാം. മേൽ മണ്ണ് ഒഴുകിപോകാതെ നമ്മുക് തടയാം. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും അയ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ