ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കോവിഡിയൻ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിയൻ പരിസ്ഥിതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിയൻ പരിസ്ഥിതി

തരളിതമെൻ ഹൃത്തും
ഈ ഹരിത ഭൂമിയിൽ ഉല്ലാസമീ നാളുകൾ
പങ്കിടും പക്ഷികൾക്കും
പറവകൾക്കും
ഇതെന്ത് ഭംഗി
തൊടിയിലെ മാമര ചോട്ടിൽ കൂട്ടുകാരോടൊത്ത് സ്നേഹം പങ്കിടുവാൻ ഇതെന്തു ഭംഗി ശിശിരത്തിൻ ശേഷം മരച്ചില്ലയിലെ
തളിരിലകളുടെ ഹരിതവർണ്ണത്തിനിതെന്തു ചന്തം
തിരക്കേറിയ നാളുകളിൽ തിരയാൻ കഴിയാത്ത മനോവിഷമം
വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദങ്ങൾക്കു
പകരമുള്ള പക്ഷികളുടെ മൂളിപാട്ടിനിതെന്തുരസം ദൈവമേ നിൻറെ ഈ ചന്തമേറും നിർമ്മിതിയിൽ ജീവിതം പങ്കിടുവാൻ
എന്തു ഭംഗി.
 

ഷഫ്ന ഫാത്തിമ. പി. വി.
9 C ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത