സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വിഷുകൈനീട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിഷുക്കൈനീട്ടം | color=5 }} <font size=4><p style=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷുക്കൈനീട്ടം

വിനു രണ്ടാംക്ലാസ് വിദ്യാർഥിയാണ്. നഗരത്തിലെ ഒരു ഫ്ലാറ്റിൽ അച്ഛനും അമ്മയും അവനും ആണ് താമസം. എല്ലാ വർഷവും സ്കൂൾ അടയ്ക്കുമ്പോൾ അവൻ അപ്പൂപ്പനും അമ്മൂമ്മയുടെയും വീട്ടിൽ പോകും. ഈ വർഷം പരീക്ഷ ഇല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ വളരെ സന്തോഷത്തിലാണ് ഈ വർഷം നേരത്തെ അപ്പൂപ്പനെ വീട്ടിൽ പോകാമല്ലോ... അവൻ അമ്മയോട് ചോദിച്ചു,,. " അമ്മേ.. എന്നെ എന്നാണ് അപ്പൂപ്പന്റെ വീട്ടിൽ കൊണ്ടുപോകുന്നത്".. " മോൻ എന്തായാലും ഈ വർഷം പോകണ്ട അമ്മ ഓണത്തിന്റെ അവധിക്ക് കൊണ്ടുപോകാം".. അമ്മയുടെ മറുപടി കേട്ട് അവനെ വിഷമമായി.. എല്ലാവർഷവും അപ്പൂപ്പന്റെ വീട്ടിൽ പോകുമ്പോൾ മുറ്റത്തെ മാവ് നിറയെ മാങ്ങകൾ കാണും അപ്പുപ്പന് വരെ മാങ്ങ പറിച്ച ഉപ്പും മുളകും ഇട്ട് കൊടുക്കും കടയിൽ നിന്ന് കിട്ടുന്ന അച്ചാര് നേക്കാൾ എന്ത് രുചിയാണ് അതിന്,, പാടത്തിലൂടെ നടന്ന വലിയ കുളത്തിൽ കുളിക്കാൻ കൊണ്ടുപോകുമായിരുന്നു.. ഇവിടത്തെ കുളിമുറിയിൽ നിന്ന് കുളിക്കുന്നതിന് എത്ര മനോഹരമാണ് ആ കുളി.. അമ്മുമ്മ വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കി തരുമായിരുന്നു അച്ഛൻ വാങ്ങി തരുന്ന പാക്കറ്റ് പലഹാര ത്തേക്കാൾ എത്ര തവണ കഴിച്ചാലും മതി വരാത്ത പലഹാരം ആയിരുന്നു അവയൊക്കെ.. ഇപ്രാവശ്യം എനിക്ക് ഇതെല്ലാം ആരാണ് ചെയ്തു തരുന്നത് അവൻ ആലോചിച്ചു... ദിവസങ്ങൾ കടന്നു പോയി എല്ലായിടത്തും കൊറോണ എന്ന രോഗം വ്യാപിക്കുന്നതായി കേൾക്കുന്നു എല്ലാവരും ഭീതിയിലാണ്... അച്ഛനും അമ്മയും ജോലിക്ക് പോകുന്നില്ല വീട്ടിലെ ഫ്ലാറ്റിൽ ഇരുന്ന് എത്ര കളിച്ചിട്ടും ടിവി കണ്ടിട്ടും ഒരു സുഖവും ഇല്ല.. പുറത്തേക്ക് ആരുംതന്നെ ഇറങ്ങുന്നില്ല. അച്ഛന്റെയും അമ്മയുടെയും സംഭാഷണത്തിൽ നിന്നും വിഷുവിനെ കാര്യം അവൻ അറിഞ്ഞു. അപ്പൊ പിന്നെ വീട്ടിൽ നിന്നും ആണ് എല്ലാ പ്രാവശ്യവും കണികാണുന്നത് കൃഷ്ണനെയും പറമ്പിൽ വിളയുന്ന പച്ചക്കറികളും കണിക്കൊന്നയും എല്ലാം.. ഉച്ചയ്ക്ക് അമ്മുമ്മയുടെ വിഭവസമൃദ്ധമായ സദ്യയും... ഇപ്രാവശ്യം അതൊന്നും ഉണ്ടാകില്ല എന്ന് ഓർക്കുമ്പോൾ അവനെ കൂടുതൽ വിഷമമായി... അങ്ങനെ വിഷു ദിനവും എത്തി.. ആ ചെറിയ ഫ്ലാറ്റിൽ ചെറിയ രീതിയിലുള്ള വിഷു ആഘോഷം അമ്മയുo അച്ഛനുമായി ഒരുക്കി.. എന്നാൽ രാവിലെ മുതൽ അവൻ ഒന്നും കഴിച്ചിരുന്നില്ല. അച്ഛൻ അവന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. അപ്പോഴാണ് അവൻ പറഞ്ഞത് അവനു അപ്പുപ്പനെയും അമ്മുമ്മയെയും കാണണമെന്ന്. അച്ഛന് കാര്യം മനസിലായി. അച്ഛൻ അവനോട് കാര്യം പറഞ്ഞു മനസിലാക്കി.. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനാണ് നാം വീടിനുള്ളിൽ തന്നെ കഴിയുന്നത്. അതിനായി ആരോഗ്യപ്രവർത്തകരും ഗവൺമെന്റും കഷ്ടപെടുന്നതിനെ കുറിച്ചും അച്ഛൻ അവനു പറഞ്ഞു കൊടുത്തു.. അവർ നമ്മുടെ നാടിനുവേണ്ടി ഇത്രയും കഷ്ടപെടുമ്പോ നാം നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കുറച്ചു നാളത്തേക്കെങ്കിലും സഹിക്കണ്ടേ.. നമ്മുടെ നാടിനെ തിരിച്ചു കിട്ടുക എന്നതാണ് ഏതൊരു മലയാളിയുടെയും *വിഷുകൈനീട്ടം*എന്നും അച്ഛൻ കൂട്ടിച്ചേർത്തു.....

നസ്ന ഫാത്തിമ
5 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ