സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കുട്ടന് കിട്ടി സമ്മാനം
കുട്ടന് കിട്ടി സമ്മാനം
കുട്ടനും കൂട്ടുകാരും കൂടി ക്രിക്കറ്റ് കളിക്കാൻ പാവുകയായിരുന്നു വഴിയരികിലെ വീട്ടുമുറ്റത്തു നിന്ന് ഒരു നായ അവർക്കു നേരെ നോക്കി കുരച്ചു. കുട്ടൻ ഉടനെ ഓടി ചെന്ന് ബാറ്റു കൊണ്ട് അടിക്കാൻ ആഞ്ഞപ്പോൾ അവനെ തടുത്തു കൊണ്ട് ശ്രീമോൻ ചോദിച്ചു."ആ നായ നിന്നെ ഒന്നും ചെയ്തില്ലല്ലോ. പിന്നെ എന്ദിന അതിനെ ഓടിക്കുന്നത്? "കൂട്ടുകാരൻ പറഞ്ഞു തീരുന്നതിനു മുൻപേ ബാറ്റ് കൊണ്ടുള്ള അടി പട്ടിയുടെ കാലിൽ കൊണ്ടു. അത് കുരച്ചു കൊണ്ട് ഞൊണ്ടി ഞൊണ്ടി വീടിന് പിന്നിലേക്ക് ഓടി പോയി. പട്ടിയുടെ കുര കേട്ട് വീടിനകത്തു നിന്ന് ചിന്നമ്മ മുറ്റത്തേക്കിറങ്ങി വന്നപ്പോൾ പട്ടിയുടെ പ്രഹരിച്ചു നേതാവിനെ പോലെ നിന്ന കുട്ടനും കൂട്ടുകാരും ഒറ്റയോട്ടം. ചിന്നമ്മ റോഡിലിറങ്ങി നോക്കിയപ്പോൾ അയലത്തെ കുട്ടികളാണെന്നറിഞ്ഞു. ഡിങ്കാ...... ഡിങ്കാ...... ചിന്നമ്മ വിളിച്ചപ്പോൾ പട്ടി ഞൊണ്ടി കൊണ്ട് ഓടി വന്നു. അത് അവളുടെ കാലുകളിൽ ഉരുമ്മിയിട്ട് ദയനീയമായി നോക്കി. ഡിങ്കന്റെ കാലിലെ പരുക്ക് കണ്ടപ്പോൾ ചിന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഡിങ്കന്റെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. അവന്റെ കാൽ വലിച്ചു കുടഞ്ഞു തിരുമ്മുകയും ചെയ്തു. ഡിങ്കൻ വേദന കൊണ്ട് പുളഞ്ഞെങ്കിലും അൽപം കഴിഞ്ഞപ്പോൾ വേദന ശമിച്ചു. ഏതാനും ദിവസം കഴിഞ്ഞ് കുട്ടൻ തനിയെ റോഡിലൂടെ പോകുന്നത് ഡിങ്കൻ പടിക്കൽ നിന്ന് കണ്ടു അവൻ കുരച്ചു. അവന്റെ നിൽപ്പു കണ്ടപ്പോൾ കുട്ടൻ പേടിച്ചോടി. ഡിങ്കൻ വിട്ടില്ല. അവൻ കുട്ടനു പിന്നാലെ പാഞ്ഞു കുട്ടൻ ഉറക്കെ കരഞ്ഞുകൊണ്ട് സർവശക്തിയും ഇടിത്തൊടി. ഡിങ്കന് വാശിയേറി. അവൻ രണ്ടു മൂന്നു കുതിപ്പിന് കുട്ടന്റെ അടുത്തെത്തി. അവന്റെ കളിലൊരു കടി കൊടുത്തു പിന്നെ തിരിഞ്ഞോടി. കുട്ടന്റെ കരച്ചിലും ഡിങ്കന്റെ കുരയും കേട്ട് വഴിയാത്രക്കാർ ചുറ്റും കൂടി അപ്പോഴേക്കും എന്താണന്നറിയാതെ ചിന്നമ്മയും റൈഡിലേക് ഇറങ്ങി വന്നു. അപ്പോൾ അതുവഴി വന്ന കുട്ടന്റെ അച്ഛൻ കുഞ്ഞപ്പൻ ചെന്നമ്മയോട് കയർത്തു."പട്ടിയെ കൂട്ടിലിട്ടു വളർത്തണം ".ചിന്നമ്മയും വിട്ടില്ല "വെറുതെ നിന്ന പട്ടിയെ ബാറ്റു കൊണ്ടടിച്ചാലോ? മകനോട് ചോദിക്ക്? "കുഞ്ഞപ്പൻ മകന്റെ നേരെ തിരിഞ്ഞു. "നേരനോടാ? "അവനൊന്നും പറഞ്ഞില്ല കരഞ്ഞു കൊണ്ടിരുന്നു. കുഞ്ഞപ്പന് കാര്യം മനസ്സിലായി. "കളിയായി പോലും ഒന്നിനെയും ഉപദ്രവിക്കരുത്. കുട്ടാ......വാ.... ആശുപത്രിത്തിലേക്ക് പോകാം ."പിന്നെ അയാൾ ചിന്നമ്മയോടു കൊഞ്ചി. ചിന്നമ്മ ക്ഷമിക്ക്. കുട്ടൻ ഇനി അങ്ങനൊന്നും ചെയ്യില്ല. കുട്ടൻ കുറ്റബോധത്തോടെ ചിന്നമ്മയെ നോക്കി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ