ഏഴര മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"എന്ന് ഒ.എൻ.വി.കുറുപ്പ് ഭുമിക്കൊരു ചരമഗീതം എന്ന പ്രസിദ്ധമായ കവിതയിലൂടെ ഭൂമിയുടെ അവസ്ഥ പറയുന്നുണ്ട്. ഭൂമി ഇന്ന് മനുഷ്യന്റെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി പല രീതിയിൽ മലിനമാക്കുന്നു.വായുവും വെള്ളവും മണ്ണുമൊക്കെ പലവിധത്തിൽ മനുഷ്യൻ നശിപ്പിച്ചു.വൃക്ഷങ്ങൾ വെട്ടിമുറിച്ചു.ഇന്ന് ശുദ്ധവായു പോലും ലഭിക്കുന്നില്ല.വാഹനങ്ങളിൽ നിന്നുള്ള പുക കാരണം അന്തരീക്ഷം മുഴുവനായും മലിനമായി.ഇങ്ങനെ പല രീതിയിൽ ഭൂമിയെ മനുഷ്യൻ കീറിമുറിച്ചു. എന്നാൽ കുറച്ചു ദിവസമായി ലോക്ഡൗൺ കാരണം പരിസ്ഥിതിക്കു ആശ്വാസകരമായ വാർത്തകളാണ് നാം കേൾക്കുന്നത്.പുഴകൾ മാലിന്യമുക്തമായി പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറഞ്ഞു.വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതിനാൽ വായുമലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞു.ഇങ്ങനെ ഒരു ലോക്ക്ഡൗൺ മാസത്തിൽ ഒരു തവണയെങ്കിലും തുടർന്നാൽ ഭൂമിക്കതൊരാശ്വാസമാകും എന്നതിൽ തർക്കമില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ