ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

ഹലോ കൂട്ടുകാരെ, ഞാൻ ആരാണെന്ന് അറിയാമോ? എന്റെ പേര് കൊറോണ. എന്നെ കോവിഡ്19 എന്നും വിളിക്കും. പിന്നെ ഞാൻ ഉണ്ടായത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അവിടെ നിന്ന് ഞാൻ ലോകമെമ്പാടും സഞ്ചരിച്ചു. ഇപ്പോൾ ഞാൻ എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരു പ്രത്യേകതയുണ്ട്. ആര് എന്നെ സ്പർശിക്കുന്നുവോ ഞാൻ അവരുടെ കൂടെ തന്നെ കാണും.ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ അവരുടെ മരണം കണ്ടേ പിൻമാറുകയുള്ളു. എല്ലാവരും എന്നെ കൊറോണ എന്ന് വിളിക്കും.ഇപ്പോൾ തന്നെ ഞാൻ എന്തുമാത്രം ആൾക്കാരെ കൊന്നു. പിന്നെ എന്നെ തുരത്താൻ ഒരു മാർഗമേയുള്ളു. നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, പിന്നെ പരസ്പര അകലം പാലിക്കുക. ഇപ്പോൾ എല്ലാവരും വളരെ ജാഗ്രത പുലർത്തിയാണ് എന്നെ കാണുന്നത്. അതുകൊണ്ട് എനിക്ക് ഇപ്പോൾ അധികം വ്യാപിക്കാൻ സാധിക്കുന്നില്ല. ഇൻഡ്യയിൽ പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യമേഘലയിൽ ഉള്ളവരും നിയമപാലകരും അതീവ ജാഗ്രതയോടെ പെരുമാറുന്നത് കാരണം അവിടെ എന്റെ കളി നടക്കുന്നില്ല അപ്പോൾ ശരി കൂട്ടുകാരേ ഞാൻ പോകട്ടെ. എനിക്ക് അധികസമയം ഇങ്ങനെ നിൽക്കാൻ പറ്റില്ല കേട്ടോ.

അനിരുദ്ധ് ആർ
5 D ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം