എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/അവധിക്കാലം
കിങ്ങിണിക്കാട് സുന്ദരിക്കാട്
സ്കൂൾ നേരത്തെ അവധിയായി. കൊറോണയായതിനാൽ അച്ഛനുമമ്മയും ജോലിക്കു പോകാതെ വീട്ടിൽ എനിക്കൊപ്പമുണ്ടായിരുന്നു. നല്ല രസം തോന്നി ഒരു ദിവസം ഞാനും അനിയനും അനിയത്തിയും കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കാക്ക ചില്ലകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത് എൻറെ ശ്രദ്ധയിൽപെട്ടത്. ഞങ്ങൾ അതിനെ നിരീക്ഷിച്ചപ്പോൾ ചുള്ളികളുമായി ആ കാക്ക എന്റെ വീടിനുമുന്നിലെ ആഞ്ഞിലി മരത്തിലേക്ക് പറന്നു പോകുന്നത് കണ്ടു. ഞാൻ ഉടനെ അമ്മയോട് ഈ കാര്യം പറഞ്ഞു. അപ്പോൾ അമ്മയാണ് പറഞ്ഞത് ആ കാക്ക കൂടുണ്ടാക്കുകയാണെന്ന്. പിന്നെ ഞാൻ അതിനെ നിരീക്ഷിക്കാൻ തുടങ്ങി. ആഞ്ഞിലി മരത്തിന്റെ ഏറ്റവും ഉയരമുള്ള ചെറിയ ചില്ലയിൽ കുഞ്ഞ് ചുള്ളികൾ കൊണ്ട് ഒരു കൂട് ഉണ്ടാക്കിയിരിക്കുന്നു. അമ്മ കാക്കയായിരിക്കും അതിൽ ഇരിക്കുന്നത്. അച്ഛൻ കാക്ക കുറച്ചു മാറി എല്ലാം നോക്കിയിരിക്കുകയാണ്. ഞാനും അമ്മയും അച്ഛനും വൈകുന്നേരം ഇതെല്ലാം നോക്കിയിരിക്കും. ആ കൂട്ടിൽ കാക്ക മുട്ട വിരിക്കാൻ ഇരിക്കുകയാണത്രെ, ഞങ്ങളുടെ വീട്ടിൽ നിന്നും പുറത്തു കളയുന്ന ആഹാരാവശിഷ്ടങ്ങൾ കൊത്തിപെറുക്കി കാക്കകൾ കൂട്ടിലേക്ക് പോകും, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടിൽ നിന്നും കാക്കകുഞ്ഞിന്റെ കരച്ചിൽ കേട്ടു. മുട്ട വിരിഞ്ഞു പുറത്തു വന്ന ബഹളമാണ്. മറ്റു പക്ഷികളെയൊന്നും ആ മരത്തിൽ ഇരിക്കാൻ കാക്കകൾ അനുവദിക്കില്ല. ദിവസങ്ങൾ കടന്നുപോയി കുഞ്ഞ് വലുതായി തുടങ്ങി. ആഹാരം ചുണ്ടിൽ കൊണ്ടുവന്ന് വെക്കുമ്പോൾ വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും.ഇപ്പോൾ കൂടിന് പുറത്തിറങ്ങാനുള്ള ശ്രമമാണ് കാക്കകുഞ്ഞിന്. ഇടക്ക് പെയ്ത മഴയിൽ കക്കാകുഞ്ഞും കൂടും എല്ലാം നനയുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. അപ്പോൾ അച്ഛൻ പറഞ്ഞു പക്ഷികൾക്കും മൃഗങ്ങൾക്കും പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാൻ കഴിവുണ്ട്. ഈ അവധി കഴിയുമ്പോൾ കാക്കകൾ കൂടുപേക്ഷിച്ച് പോകും. ഇനി കൂട് കൂട്ടുവാൻ കാക്കകൾ ഈ മരതത്തിലേക്ക് വരുമോ? ആ കുഞ്ഞികക്ക് എന്നെ അറിയുമോ? എന്തായാലും കാത്തിരിക്കാം ഇനിയും വരുന്ന വേനലവധി കാലത്തിനായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ