Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ
ഇങ്ങനെയൊരു ലോക്ക് ഡൗൺ
തീരെ പ്രതീക്ഷിച്ചതേയില്ല .
മഷിത്തണ്ടുമണമുള്ള സ്ലേറ്റിനും
തലപ്പാവണിഞ്ഞ കുട്ടിപ്പെൻസിലിനും
ഇനി അജ്ഞാതവാസം
എനിക്ക് ഏകാന്തവാസം .
അജ്ഞതകളെണ്ണിയെണ്ണി -
യൊന്നൊന്നായ് ഹരിച്ച് ,
ജ്ഞാനത്തിൻ പടികളേറിയോർ
ഹരിശ്രീകുറിച്ചതീയേകാന്തഗുഹയിലത്രേ !
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
മായച്ചെഴുതിയിട്ടും പെൻസിലിൻ
കാലടിപ്പാടുകൾ വരച്ചോരോ
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !
|