ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ പ്രകൃതി എന്ത് സുന്ദരമാണ്. പറഞ്ഞാലൊന്നും കാഴ്ചകൾ തീരില്ല. നേരിട്ട് തന്നെ കാണണം. എന്തു മനോഹരമാണെന്ന് അപ്പോഴാണ് പറയാൻ കഴിയുക. പച്ചവിരിച്ച വയലുകൾ എന്ത് സുന്ദരമാണ്. പിന്നെ നീലനിറം മൂടിയ മാനം ഒരു നല്ല കാഴ്ച തന്നെയാണ്. പക്ഷികൾ കൂട്ടത്തോടെ പോകുന്നത് മാനത്തിന്കുറച്ചുകൂടി ഭംഗി കൂട്ടുന്നു.പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ കാണാൻ മനോഹരമാണ്. ഇനിയും കാഴ്ചകൾ ഒത്തിരിയുണ്ട്. വിടർന്നു നിൽക്കുന്ന പൂക്കളെ കാണാനെന്തു ചന്തമാണ്. അതുപോലെതന്നെ ഇനിയും കാഴ്ചകൾ ഒത്തിരിയുണ്ട്. വിടർന്നുവർണ്ണചിറകുകൾ വിടർത്തി പാറിപ്പാറി വരുന്ന പൂമ്പാറ്റകളെ എന്തു ചന്തമാണ് എന്നറിയാമോ. പിന്നെ മധുരമൂറുന്ന പാട്ടുംപാടി കിളികൾ പറന്നു പറന്നു പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. അടുത്ത തലമുറ ഉണ്ടായപ്പോൾ കാഴ്ചകൾ എല്ലാം മാറി മറിഞ്ഞു അതിന്റെ കാരണം എന്തെന്ന് അറിയാമോ. മനുഷ്യർ തന്നെയാണ് പണത്തിനു വേണ്ടി നമ്മുടെ പാവം പ്രകൃതിയെ നശിപ്പിച്ചു. ശുദ്ധവായു കിട്ടുന്നത് ഇല്ലാതായി . മനുഷ്യർ ചെയ്ത പ്രവർത്തികൾ എന്തെല്ലാം ആണെന്ന് അറിയാമോ. മരങ്ങളെല്ലാം മുറിച്ചുമാറ്റി അതിനു പകരം അവിടെ ഫാക്ടറികളും മറ്റും നിർമ്മിച്ചു. അപ്പോൾ നമുക്ക് ശുദ്ധവായു കിട്ടുന്നതിന് റെ അളവ് കുറഞ്ഞു. ഇനിയും കഴിഞ്ഞില്ല. ഫാക്ടറികളിൽ ഉള്ള മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുകി ജലാശയങ്ങൾ മലിനമാക്കി. വിഷം മൂലം മത്സ്യങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. മത്സ്യങ്ങൾ മനുഷ്യർ ഭക്ഷിച്ച് പല രോഗങ്ങളും അതിന്റെ കൂടെ കൂടിവന്നു. മനുഷ്യൻ ലാഭത്തിനുവേണ്ടി കൃഷി ചെയ്ത് കീടനാശിനിയുടെ അളവ് കൂട്ടുന്നു. അപ്പോൾ പച്ചക്കറികൾ നന്നായി തഴച്ചു വളരുന്നു. ഈ പച്ചക്കറികൾ തന്നെയാണ് നമ്മൾ കഴിക്കുന്നത് ഇങ്ങനെ നമുക്ക് പല രോഗങ്ങളും വരുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. പ്രകൃതി ഒരു വരദാനമാണ് അതിനെ ചൂഷണം ചെയ്യാതെ നല്ലരീതിയിൽ പ്രയോജനപ്പെടുത്തണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ