ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/മറ്റൊരു ദുരന്ത കാലം
മറ്റൊരു ദുരന്ത കാലം
മനുഷ്യർ എന്നും വളരെ അധികം വൃത്തി പാലിക്കുന്ന ജീവിവർഗമാണ്. പക്ഷേകാലം പോകെ അത് കുറഞ്ഞു വരുന്നു വ്യക്തിശുചിത്വത്തിൽ നമ്മൾ എല്ലാം മുമ്പന്മാരാണ് .എന്നാൽ പരിസര ശുചിത്വം പാലിക്കന്നതിൽ നമ്മൾ വീഴ്ച്ച വരുത്തുന്നു. അതുകൊണ്ടാണല്ലോ പ്ലേഗും കോളയും എബോളയും പോലുള്ള മഹാമാരികൾ കോടിക്കണക്കിന് മനുഷ്യരെ മരണത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടത് വ്യക്തിശുചിത്വത്തിൽ നമ്മൾ വീഴ്ച്ച വരുത്താറില്ല. ആർക്കെന്തു പറ്റിയാലും നമ്മുക്ക് ഒന്നു പറ്റരുത് എന്ന് വിച്ചാരിക്കുന്ന കാലമാണിത് അതിനാൽ തന്നെ വ്യക്തിശുചിത്വ വളരെ കൃത്യമായിരിക്കും. കോവിഡ് പാൻഡമിക്ക് പടർന്നു പിടിക്കുന്ന ഈ സമയത്ത് ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. കൈകൾ 20 സെക്കണ്ട് നേരം കഴുകാൻ ആരോഗ്യ പ്രവർത്തക നിർദേശം നൽക്കുന്നത് അതിനാലാണല്ലോ. പൊതുസ്ഥലത്ത് പോയാൽ അധികം എവിടെയും തൊടുത് എന്നും രോഗലക്ഷണമുള്ളവരിൽ നിന്ന് മാറിനിൽക്കണം എന്നും പലവിധ നിർദ്ദേശങ്ങൾ നമ്മൾക്ക് നൽകുന്നുണ്ട്. പക്ഷെ ഇത്തരം നിർദ്ദേശങ്ങൾ പലപ്പോഴും നമ്മൾ അനുസരിക്കാറില്ല. അതിനാൽ ആണ് പലർക്കും സമ്പർക്കം മൂലമുള്ള അസുഖം വരുന്നത് മനുഷ്യന് ഏറ്റവും കൂടുതൽ പേടിയുള്ള രോഗം ഏതെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ പ്ലേഗാണ്, കാരണം AD 14 നൂറ്റാണ്ട് തൊട്ട് പ്ലേഗ് മനുഷ്യരെ അടക്കിവാണിരുന്നു. ജസ്റ്റീനിയൻ രാജാവിന്റെ കാലത്ത് വന്ന പ്ലേഗ് അന്നത്തെ കാലത്തെ ജനസംഖ്യയുടെ പകുതിയും കൊണ്ടുപോയിരുന്നു. പ്ലേഗ് പടർന്നിരുന്നത് നമ്മുടെ സ്വന്തം അഥിതികളായ എലികളിലൂടെയായിരുന്നു.കപ്പലിറങ്ങിയ എലികൾക്ക് അവിടത്തെ വൃത്തിയില്ലാത്ത സാഹചര്യം സൗകര്യപ്രദമായിരുന്നു. ഇവിടെ പരിസര ശുചിത്വം പാലിക്കാത്തത് വളരെ വലിയ ദുരന്തത്തിന് കാരണമായി .ഗുഗിളിൽ വുഹാൻ എന്ന് സെർച്ച് ചെയ്താൽ അവിടെത്തെ മീറ്റ് മാർക്കറ്റിന്റെ ചിത്രവുംകാണാം. വളരെ അറപ്പ് തോന്നുന്ന കാഴ്ച്ചണ് കാണാൻ കഴിയുക. മൃഗങ്ങളെ പാകം ചെയ്യാതെയും ചെയ്തും വിൽക്കുന്ന സ്ഥലമാണത്. ഒരു വൃത്തിയുമില്ലാത്ത ഇടം. ഇവിടെ നിന്നാണ് കോവിഡ് ഉൽഭവിച്ചത് രോഗം പടർന്നു കഴിഞ്ഞു ഇനി ഭയന്നിട്ടിട്ട് കാര്യമില്ല ജാഗ്രത വേണം. ലോക പോലീസ് എന്നു പറഞ്ഞ അമേരിക്കയും മെഡിസിനിൽ എറ്റവും നല്ല ഹോൾഡ് ഉണ്ട് എന്ന് പറഞ്ഞ സ്വിസർലാന്റും ഈ കുഞ്ഞന്റെ പിടിയിലാണെന്ന് പറഞ്ഞാലെ ഇവന്റെ ശക്തി മനസ്സിലാവു. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ച് ശുചിത്വം പാലിച്ചാൽ നമ്മൾക്ക് അതിജീവിക്കാം.സാനിറ്റൈസർ ആൽക്കഹോൾ ബെസ്ഡ് ആയതു തന്നെ ഉയോഗിക്കാം N95 മാസ്ക്ക് തന്നെ ഉപയോഗിക്കാം. പൊതു സ്ഥലത്ത് തൂപ്പാതിരിക്കാം അങ്ങനെ ചെറിയ കാര്യങ്ങൾ ചെയ്ത് നമ്മൾക്ക് ഒരുമിച്ച് പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ