ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കൊറോണ വൈരസ്
ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ് ഇന്ന് നമ്മുടെ ലോകത്ത് എല്ലായിടത്തും പടർന്നു പിടിച്ച മാരക പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് .അത് പെട്ടെന്ന് തന്നെ പടർന്നു പിടിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. അത് കൊണ്ട് തന്നെ നമ്മുടെ ലോകം ഇന്ന് വലിയ ഭീതി യിലാണ്. ഈ വൈറസിനെ തടയാൻ നമ്മുടെ ഇടയിലുള്ള ഏറ്റവും നല്ല മാർഗ്ഗം പരസ്പരം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുഎല്ലാ ആളുകൾ കൂടുന്ന സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് തന്നെ ലോക് ഡൗൺ നടപ്പാക്കിയിരിക്കുന്നു. ഈ വൈറസിൽ നിന്നും മുക്തി നേടാൻ നമ്മൾ ഓരോരുത്തരും കൈയ്യും മുഖവും എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുക. ഈ മഹാമാരിയിൽ നിന്നും ദൈവം നമ്മളെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ