ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ രാമു പഠിച്ച പാഠം
രാമു പഠിച്ച പാഠം
ഒരു കൊച്ചു ഗ്രാമത്തിൽ രാമു, നീതു എന്നിങ്ങനെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. രാമുവിന് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ നീതു രാമുവിനെ പോലെയല്ല, ശുചിത്വത്തിന്റെ കാര്യത്തിൽ അവൾ മിടുക്കിയാണ്. അതുകൊണ്ടുതന്നെ അവൾ രാമുവിനെയും വ്യക്തിശുചിത്വം പാലിക്കാൻ എപ്പോഴും നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ രാമു അവളെ കളിയാക്കുകയാണ് പതിവ്. അങ്ങനെയിരിക്കെ സ്കൂളിൽ നിന്ന് പഠനയാത്ര പോകാൻ തീരുമാനിച്ചു. എല്ലാവരും അതിയായ സന്തോഷത്തിൽ ആയിരുന്നു. രാമുവിന്റെ സന്തോഷത്തിനും അതിരുകൾ ഉണ്ടായിരുന്നില്ല. പഠനയാത്രയുടെ ദിവസം അടുത്തപ്പോൾ ടീച്ചർമാർ കുട്ടികളെ എല്ലാവരെയും വിളിച്ച് യാത്രയിലും യാത്രയ്ക്ക് മുൻപും നാം പാലിക്കേണ്ട കുറച്ചു ശുചിത്വ ശീലങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തുതന്നു. എല്ലാവരും ക്ലാസ്സ് ശ്രദ്ധയോടെ കേട്ടപ്പോൾ രാമു പേന മുടിച്ചു കളിച്ചുകൊണ്ടിരുന്നു. ഇതുകണ്ട നീതു അവനെ ഒന്നു ദേഷ്യത്തോടെ നോക്കുകമാത്രം ചെയ്തു. എല്ലാ കുട്ടികളും ശുചിത്വ ശീലങ്ങൾ പാലിച്ചു. രാമു അപ്പോഴും പാത്രം കഴുകാതെയും കൈ വൃത്തിയാക്കാതെയും ആഹാരം കഴിച്ചു. ആഹാരം കഴിക്കുന്നതിനിടയിൽ അവൻ പാത്രം തുറന്നിട്ട് പലതവണ എണീറ്റു പോയി കൂട്ടുകാരെ കണ്ടു വന്നു. ഈച്ചയാർത്ത ആഹാരം അവൻ വീണ്ടും കഴിച്ചു... അടുത്ത ദിവസമാണ് പഠനയാത്ര പോകുന്നത്. ആ സന്തോഷത്തിൽ രാമുവും കൂട്ടുകാരും വീട്ടിലേക്ക് പോയി. സമയം സന്ധ്യയായപ്പോൾ രാമുവിന് സഹിക്കാൻ കഴിയാത്ത വയറുവേദനയും ഛർദിയും തുടങ്ങി. രാമു തളർന്നു വീണു. അച്ഛൻ അവനെ വാരിഎടുത്ത് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. അവന്റെ വെട്ടാത്ത നഖങ്ങളിലെ ചെളി കണ്ടപ്പോൾ ഡോക്ടർ നന്നായി ചീത്ത പറഞ്ഞു. വ്യക്തിശുചിത്വം പാലിക്കാൻ നിർദ്ദേശിക്കുകയും ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറയുകയും ചെയ്തു. രാമു കൂടുതൽ തളർന്നു. അവൻ കൊതിയോടെ പോകാൻ കാത്തിരുന്ന പഠനയാത്ര നാളെയാണ്. അതിനവന് ഇനി പോകാൻ കഴിയില്ല... 'ഞാൻ വ്യക്തിശുചിത്വം പാലിച്ചിരുന്നെങ്കിൽ...', എന്നവൻ ഓർത്തുപോയി. വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം ഇതോടെ അവന് ബോധ്യപ്പെട്ടു. അവൻ തന്നെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ച തന്റെ കൂട്ടുകാരിയോട് ആ ആശുപത്രിക്കിടക്കയിൽ കിടന്ന് മനസ്സിൽ ക്ഷമ ചോദിക്കുകയും നന്ദി പറയുകയും ചെയ്തു.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ