ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/നല്ലൊരു നാളെ
നല്ലൊരു നാളെ
നാം ഇന്ന് ഈ ലോകത്ത് കണ്ടു വരുന്ന രോഗങ്ങൾക്കൊക്കെ കാരണം നാം തന്നെയാണ് . രോഗം വരാതെ കാക്കുന്നതാണ് ഏറ്റവും നല്ലത്. ഇന്ന് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന മാറാരോഗങ്ങൾക്ക് കാരണം നമ്മുടെ ജീവിതരീതിയാണെന്ന് പറയാം. ഇന്ന് ലോകം ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് - 19. ഒട്ടേറെ ജനങ്ങളുടെ ജീവനെടുത്ത ഈ രോഗം ഇന്ന് നമ്മുടെ കേരളത്തിലും എത്തി. അതുകൊണ്ടു തന്നെ ഈ രോഗത്തെ പ്രതിരോധിക്കാൻ അരോഗ്യ വകുപ്പ് നൽകിയ ഒരോ നിർദേശവും നമ്മൾ പാലിക്കണം. രോഗം പടരാതിക്കാനുള്ള മുൻകരുതലായി ഉയർന്ന ഉദ്യോഗസ്ഥർ നടപ്പാക്കിയ നിയമങ്ങളും ശാസനകളും പാലിക്കാൻ നാം നിർബന്ധിതരാണ്. വൃത്തി ശുചിത്വത്തിൽ ഒന്നാമതാണെങ്കിലും പരിസര ശുചിത്വത്തിൽ നമ്മൾ ഒന്നാമതല്ല രോഗപ്രതിരോധത്തിൽ ഏറ്റവ്വം വലിയ പങ്ക് ശുചിത്വത്തിനാ ണ് .ശുചിത്വമുള്ള പരിസരത്ത് രോഗം വരാനുള്ള സാധ്യത കുറവാണ്. അണു നശികാരി ഉപയോഗിച്ച് നാം അണുവിമുക്തമായ പരിസരം നമുക്ക് സാധ്യമാക്കാം അടുത്തതായി രോഗ പ്രതിരോധത്തിന് അത്യാവശമാണ് പ്രതിരോധശേഷിയുള്ള ശരീരം അതിനായി നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോെടെ ജീവിക്കാം. പ്രതിരോധശേഷി കുറഞ്ഞവരെയാണ് രോഗം ആദ്യം പിടികൂടുക . അതു കൊണ്ടു തന്നെ രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത് . നല്ലൊരു ജീവിതവും ആരോഗ്യത്തോടുള്ള ശരീരവും സാധ്യമാക്കൂ നല്ലൊരു നാളെക്കായി ശ്രമിക്കാം .... രോഗ പ്രതിരോധശേഷി ഏവർക്കും കൈവരട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാർക്കും എന്നെ Big Salut😄
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ