ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

" അച്ഛാ......" പത്രം വായിച്ച‌ുകൊണ്ടിര‌ുന്ന അച്‌ഛൻ തെല്ലൊരിഷ്‌ടക്കേടോടെ എന്റെ മ‌ുഖത്തേക്ക് നോക്കി. " എന്താണച്‌ഛാ ലോക്ക്ഡൗൺ ?.....' ' പിന്നെ പറഞ്ഞ‌ു തരാം ' അച്‌ഛൻ പത്രവായന ത‌ുടർന്ന‌ു. എന്റെ നിശ്ശബ്ദത കണ്ട് അച്ഛൻ എന്നെയൊന്ന് നോക്കി. എന്റെ ജിജ്ഞാസയെ തടഞ്ഞതിൽ വിഷമിച്ചിട്ടാകാം , അഛ്‌ഛൻ കൈ നീട്ടി എന്റെ കവിളിലൊര‌ു തട്ട്. ' മോള് അതിനിടയ്‌ക്ക് പ്ണങ്ങിയോ ? ' " ഇല്ലച്‌ഛാ.... ' അച്‌ഛനെന്നെ അരികിൽ ചേർത്ത് നിർത്തി പറഞ്ഞ‌ു, "നമ്മ‌ുടെ രാജ്യത്ത് പടർന്ന‌ു പിടിച്ചിരിക്ക‌ുന്ന കോവിഡ് എന്ന മഹാവ്യാധിയെ തടയാൻ സർക്കാർ കൊണ്ട‌ു വന്ന ഒര‌ു പ്രതിരൊധ മാർഗ്ഗമാണ് ലോക്ക്ഡൗൺ. ആര‌ും അനാവശ്യമായി പ‌ുറത്തിറങ്ങാൻ പാടില്ല, താമസ സ്ഥലത്ത‌ു തന്നെ കഴിയണം, അപ്പോൾ മറ്റ‌ുള്ളവരിൽ നിന്ന‌ും രോഗം പകര‌ുന്നത് തടയാൻ കഴിയ‌ും. അതാണല്ലോ നമ്മൾ ഗേറ്റ് ത‌ുറക്കാത്തത്. ' ങാ, എന്നാൽ അത്യാവശ്യത്തിന് പ‌ുറത്ത‌ു പോകാം. ' ' സ്ക‌ൂളിൽ പോകണ്ട, ജോലിക്ക് പോകണ്ട , എന്ത് സ‌ുഖം. പക്ഷേ .......' ഞാൻ പക്ഷേ പ‌ൂർത്തിയാക്കാത്തത‌ു കണ്ട് അച്‌ഛൻ ചോദിച്ച‌ു, എന്ത‌ു പറ്റി ?.....' അച്‌ഛാ ഇപ്പോൾ ഒരാഴ്ച ആയിട്ട‌ുണ്ടാവില്ലേ ലോക്ക്ഡൗണായിട്ട്.... എന്റെ ക്ലാസ്സിലെ അഞ്ച‌ു , പാവം ..... അവശ‌ുടെ അച്‌ഛൻ പണിക്ക് പോയില്ലെങ്കിൽ ഭക്ഷണം പോല‌ും കിട്ടില്ല...... ' അതെന്താ ? അച്‌ഛന് ആകാംഷ . ' അവള‌ുടെ അമ്മയ്‌ക്ക് അസ‌ുഖം വന്നപ്പോൾ വാങ്ങിയ കടം തന്നെ ക‌ുറേ ഉണ്ട്. ..... കഷ്‌ടമാ അവര‌ുടെ കാര്യം..... ഞാൻ കൊട‌ുത്ത വിലാസം വച്ച് അച്‌ഛൻ അവര‌ുടെ വീട് കണ്ട‌ുപിടിച്ച‌ു. ഓല മേഞ്ഞ ആ ചെറിയ വീടിന്റെ ഉമ്മറത്ത് തളർന്നിരിക്ക‌ുന്ന‌ു, അഞ്‌ജ‌ുവിന്റെ അച്‌ഛന‌ും അമ്മയ‌ും, ക്ഷീണിതരായ അഞ്‌ജ‌ുവ‌ും അനിയത്തിയ‌ും. അവര‌ുടെ മ‌ുന്നിലേക്ക് അച്‌ഛൻ അരിയ‌ും പച്ചക്കറിയ‌ും നിറച്ച സഞ്ചി നീട്ടിയപ്പോൾ ആ കണ്ണ‌ുകളില‌ുണ്ടായ തിളക്കത്തെക്ക‌ുറിച്ച് അച്‌ഛൻ പറഞ്ഞത്, എന്റെ കണ്ണ് നനയിച്ച‌ു.......

ആരതി
8 A ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ