ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ഉടയുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉടയുന്ന പരിസ്ഥിതി<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉടയുന്ന പരിസ്ഥിതി

കാവും , കുളങ്ങളും ,കായലോളങ്ങൾ തൻ

കാതിൽ ചിലമ്പുന്ന കാര്യം

കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും

ഭൂതകാലത്തിന്റെ സാക്ഷ്യം

അമ്മയാം വിശ്വ പ്രകൃതിയീ

നമ്മൾക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം

നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ

നന്മ മനസ്സിലില്ലാത്തവർ

മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട്

ബുദ്ധിയില്ലാത്തവർ നമ്മൾ

മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ -

നൊത്തൊരുമിച്ചവർ നമ്മൾ

കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ

കാവുകൾ വെട്ടിത്തെളിച്ചു

വിസ്മയം കാണിച്ച നാട്ടിൽ

ഇന്നില്ലിവിടെ ജലാശയം മാലിന്യ-

കണ്ണുനീർ പൊയ്കകൾ മാത്രം

നിഫ് ല പി
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത