കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഇനി ഇവിടം ലഭ്യമോ നീതി?
മന്ദഹസിക്കുന്നുവോ നീ ?
മന്ദഹസിക്കുന്നുവോ നീ ?
മന്ദഹസിക്കുന്നൊരാമുഖത്തു വിടർന്നൊരാ
പുഞ്ചിരി സ്വയം അന്ധകാരത്തിൻ മരുപ്പച്ച തീർക്കുന്നു.
നിദ്രയ്ക്കു ഭംഗം വരുന്നു.
ആ ജീവൻറെ പൂക്കളം വാടിടുന്നു.
കോലാഹലത്തിൻ കലിയുഗപുലരിയിൽ
ഞാനും എൻചോരയും മാഞ്ഞിടുന്നു.
ഹേ മനുഷ്യാ കലിയുഗനാഥാ നിങ്ങൾ തന്നെയോ
ഈ യുഗത്തിൻ മക്കൾ?
അട്ടഹാസവും കൊലച്ചിരിയും വൃഥാ
ഭഗവാനേ പോറ്റുന്നു നിങ്ങൾ.
കൽക്കി, ഭഗവാനേ അങ്ങുതൻ അംശമോ ഈ മനുഷ്യർ?
പ്രപഞ്ചത്തെ നീ തന്നെ സൃഷ്ടിച്ചു.
നീ തന്നെ രക്ഷിച്ചു, നീ തന്നെ ശിക്ഷിക്കുന്നുവോ?
നിൻ ലീലതൻ പത്രമാക്കീടുന്നുവോ?
ഞാൻ എന്തുചെയ്തു ?
എൻ സങ്കൽപ്പം എന്തുചെയ്തു? വൃഥ !
സർവതും വൃഥാ കലാശിക്കുമിവിടെ.
സ്വർഗവും നരകവും ഞാൻ തന്നെയാണെന്ന്
സ്വയം ശങ്കിച്ചിടുന്നു.
ഭഗവാനേ! നീ കൽപ്പിക്കുന്നതും സൃഷ്ടിക്കുന്നതും
മനുഷ്യചരിത്രത്തെ ആശ്രയിച്ച്
സ്വയം ശിക്ഷതൻ ലീലകൾ മാറ്റിടുന്നു.
അസ്ഥിത്വമേ പരിത്യജിച്ചസ്ഥിത്വം കാക്കുമീ ഞാനെ
ന്തു പിഴച്ചു ഈ ജൻമത്തിൽ.
നീയാകുമാ നിൻറെ അശമാകുമാ മനുഷ്യർ
ഇന്നെന്നെ ദഹിപ്പിക്കുന്നു.
അധികമാവും അമൃതം വിഷമോതിയ മാനവർ
സ്വയം അതിരില്ലാ അത്യഗ്രഹത്തിൻ ചിതയൊരുക്കീടുന്നു.
കുന്നുകൾ മലകൾ കാവുകൾ ചാരമായീടുന്നു.
എൻ മാറ് പിളർന്നു ചോരയൂറ്റി കൊട്ടാരമാക്കീടുന്നു.
എൻറെ സന്താനം ഒന്നൊന്നായി അടർന്നു വീഴുന്നു.
അവതൻ കുഞ്ഞുങ്ങളെ വെട്ടിമാറ്റീടുന്നു.
അർത്ഥവും അന്തസ്സും ഇല്ലായ്മ ചെയ്തു എന്നു
അലറിവിളിച്ച മനുഷ്യർ
സ്വയം തൻ ജീവൻപോൽ ആഹൂതിയാകുന്നു ആ വിഷത്തിൽ.
സ്വജീവൻ രക്ഷിക്കുമാറാകാതെ ഞാൻ രക്ഷിക്കുന്നു
ഈ കലിതൻ സന്തതിയെ.
ഇനി ഇവിടം ലഭ്യമോ നീതി എന്നലറുന്ന
പ്രതിഛായകൾ സ്വയം
ഒന്നോർത്തു നോക്കൂ
ഞാനെ നിങ്ങൾക്ക് ആശ്രയമാക്കൂ

 

ആദിഷ് പ്രദീപ്
എട്ടാം ക്ലാസ് കെ എം വി എച്‌ എസ് എസ് കൊടക്കാട് , കാസറഗോഡ്
ചെറുവത്തൂർ ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത