Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ യുദ്ധം
ക്രൂരനാം കീടാണു ലോകം കറങ്ങി
മനുഷ്യനെ കൊല്ലുവാനായി
ചുറ്റിയടിച്ചു നടക്കുന്നവരെ
ചുറ്റിപ്പിടിച്ചു കൊറോണ
തുമ്മിയും തുപ്പിയും കെട്ടിപ്പിടിച്ചും
ഏവരിലും രൊഗമെത്തി
തൊട്ടും തലോടിയും നടക്കുന്നവരിൽ
പെറ്റുപെരുകി കൊറോണ
മന്ത്രവുമില്ലാ മരുന്നുമില്ലാ
ആയിരങ്ങൾ മണ്ണിലാഴ്ന്നു.
വൃത്തിയും ശുദ്ധിയുമുളളവരിൽ നിന്നും
മോടിയൊളിച്ചു കൊറോണ
വൃക്തി ശുചിത്വവും വീട്ടിലിരിപ്പതും
മാത്രമാണിതിനുളള മാർഗ്ഗം
എപ്പോഴുമുളള കൈ കഴുകലാണ്
രോഗാണുവിനുളള ശിക്ഷ
മൂക്കിലും വായിലും കണ്ണിലുമൊന്നും
തൊട്ട് തലൊടരുതാരും
മറ്റുളളവരുമായി സമ്പർക്കമില്ലാതെ
യൊറ്റയിരിപ്പതും മുഖ്യം
നമ്മുടെ നാട്ടിലെ സർക്കാരിനും മറ്റും
നല്ലൊരഭിവാദ്യം നല്കീടാം
നാമോരൊ വ്യക്തിയുമൊന്നായി
ശ്രദ്ധിച്ചാലൊടിക്കാം രൊഗകീടത്തെ
വിജയിക്കാം നമ്മുക്ക്
ഈ കൊറോണ യുദ്ധം
|