ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന മഹാമാരി

കൊറോണയെന്നൊരു കൊടും ഭീകരൻ
കൊറോണയെന്നൊരു കൃമികീടവൈറസ്
അഅഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീപോൽ

വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയെപ്പഴിച്ചങ്ങു നിന്നീടുമ്പോൾ
വിരസതയൊന്നുമേ പിടികൂടാതവൻവിലസുന്നു ലോകത്തിൻ ഭീഷണിയായ്.

ഇനിയാര്,ഇനിയാര് മുൻപന്തിയിലെന്ന്
രാജ്യങ്ങളോരൊന്നും ഭയന്നീടുന്നു
ഞാനില്ല,ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.

കേമത്തം കാട്ടാൻ മുൻപന്തിയിൽനിന്നവർ
കേണീടുന്നൊരല്പം ശ്വാസത്തിന്നായ്.
കേട്ടവർ കേട്ടവരടക്കുന്നു മാർഗങ്ങൾ
കേറിവരാതവനെ തടഞ്ഞീടുവാൻ.

സോഫിയ
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത