കൊറോണയെന്നൊരു കൊടും ഭീകരൻ
കൊറോണയെന്നൊരു കൃമികീടവൈറസ്
അഅഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീപോൽ
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയെപ്പഴിച്ചങ്ങു നിന്നീടുമ്പോൾ
വിരസതയൊന്നുമേ പിടികൂടാതവൻവിലസുന്നു ലോകത്തിൻ ഭീഷണിയായ്.
ഇനിയാര്,ഇനിയാര് മുൻപന്തിയിലെന്ന്
രാജ്യങ്ങളോരൊന്നും ഭയന്നീടുന്നു
ഞാനില്ല,ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
കേമത്തം കാട്ടാൻ മുൻപന്തിയിൽനിന്നവർ
കേണീടുന്നൊരല്പം ശ്വാസത്തിന്നായ്.
കേട്ടവർ കേട്ടവരടക്കുന്നു മാർഗങ്ങൾ
കേറിവരാതവനെ തടഞ്ഞീടുവാൻ.