സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/ലേഖനം
ലേഖനം
പ്രിയ കൂട്ടുകാരെ, കൊറോണ എന്ന മഹാമാരി ലോകത്തെ നടുക്കിയിരിക്കുകയാണല്ലോ! മനുഷ്യൻ്റെ സ്വാർത്ഥതയിൽ നന്മയെ മറന്നുള്ള മനുഷ്യൻ്റെ ജീവിതവും എല്ലാം നേടുന്നതിനായി മനുഷ്യൻ മനുഷ്യനെ തന്നെ പറ്റിച്ചും വഞ്ചിച്ചും കൊന്നും സ്വാർത്ഥനായി മുന്നേറി. എന്നാൽ ഇരുപത് സെക്കൻ്റിൽ കൈ സോപ്പിട്ട് കഴുകുമ്പോൾ നശിക്കുന്ന വൈറസിനെ ഭയന്ന് മനുഷ്യൻ ഇന്ന് കൂട്ടിലടച്ച കിളിയെപ്പോലെയായി. നമ്മുടെ ചുറ്റും നമ്മോടൊത്ത് വസിക്കുന്ന പക്ഷിമൃഗാദികൾക്ക് നാം സ്വാതന്ത്ര്യവും സ്നേഹവും നൽകി നല്ല മനുഷ്യരാകാം. പരസപരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നേറാം. സർക്കാറിൻ്റെ നിയമത്തോട് നമുക്ക് സഹകരിക്കാം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കാം. ശുചിത്വം പാലിക്കാം. അകന്നിരുന്ന് നമുക്കൊരുമിച്ച് മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ