റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/നിർവൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvhsskonni (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിർവൃതി | color= 3 }} <center> <poem> അനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിർവൃതി

അനാഥമന്ദിരത്തിൽ
അമ്മ കാവലാണ്
ആരും വരാത്ത
വീഥിയിൽ മിഴിപാകി,
നാവേറും കണ്ണേറും അവർക്കോതി...
കല്ലില്ലാത്ത വഴിയിൽ
പൂക്കൾ വിരിയാൻ നോമ്പയെടുത്ത്...
അങ്ങനെയങ്ങനെ
ഒരുനാൾ
മണ്ണിൽ ഒതുങ്ങും
അന്നൊരുനാളിൽ താരകമാകാം
കണ്ണ് നിറയെ മക്കളെ കണ്ട്
ആരും കാണാതെ
നിർവൃതിയടയാം...

അ‍ഞ്ചിത അനിൽ
9 G റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
പത്തനംതിട്ട